go

ഓണത്തിരക്കിൽ മലയോര നാട്

onam-athapookalam
SHARE

റാന്നി ∙ ഇന്ന് ഉത്രാടം, മഹാപ്രളയത്തെ അതിജീവിച്ച മലയോര നാട്ടിൽ ഓണത്തിന്റെ വരവറിയിച്ച് തിരക്കേറി. തിരുവോണത്തിന് ഒരു ദിനം കൂടി ശേഷിക്കെ ഗ്രാമത്തിലെങ്ങും ആഘോഷക്കാഴ്ചയാണ്. കഴിഞ്ഞ വർഷം പ്രകൃതി കോപിച്ചതിൽ നിന്നുള്ള തിരിച്ചുവരവിന്റെ ആഘോഷം കൂടിയാണ് റാന്നിക്ക് ഈ ഓണനാളുകൾ. വിപണികളിൽ ഇതിന്റെ പ്രതിഫലനവും കാണാം.

വിലക്കുറവിൽ പൊതുജനങ്ങൾക്ക് കാർഷിക ഉൽപന്നങ്ങൾ വിതരണം ചെയ്യാൻ നിരത്തുകളിൽ കച്ചവടക്കാരുടെ നിരയാണ്. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ഗൃഹോപകരണശാലകളിലും സ്വർണക്കടകളിലും തിരക്കാണ്. ഓണം പടിവാതിലിൽ എത്തിയതോടെ പച്ചക്കറി വിലയും ഉയർന്നിട്ടുണ്ട്. കൃഷിവകുപ്പിന്റെയും പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ ഓണം സമൃദ്ധി പഴം–പച്ചക്കറി വിപണന മേളകൾ ആരംഭിച്ചത് പൊതുജനങ്ങൾക്ക് ഏറെ ആശ്വാസമായിട്ടുണ്ട്.

ബേക്കറികളിൽ പ്രധാന വിൽപന ഉപ്പേരി തന്നെ. ഉപ്പേരിക്ക് കിലോയ്ക്ക് 320 രൂപയാണ് വില. ഉപ്പേരി വില ഉയർന്നപ്പോൾ ഏത്തയ്ക്കാ വിലയിലും മാറ്റം വന്നു. ഓണക്കാലമായതോടെ സ്വയംതൊഴിൽ സംരംഭകരും മറ്റും ഉപ്പേരിയും കളിയോടയ്ക്കയും പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയിൽ നാട്ടിൻപുറങ്ങളിൽ വിറ്റഴിക്കുന്നുമുണ്ട്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama