go

സർക്കാർ ശ്രമിക്കുന്നതു ക്ഷേത്രങ്ങളുടെ പ്രവർത്തനം തകർക്കാൻ: ചെന്നിത്തല

pathanamthitta-ramesh
തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് പത്തനംതിട്ട ജില്ലാ കമ്മിറ്റി നടത്തിയ എസ്പി ഓഫിസ് മാർച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു. ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, പഴകുളം മധു, വെട്ടൂർ ജ്യോതി പ്രസാദ് തുടങ്ങിയവർ സമീപം.
SHARE

പത്തനംതിട്ട ∙ പ്രത്യേക ഭരണസമിതി രൂപീകരിച്ചു കേരളത്തിലെ ക്ഷേത്രങ്ങളുടെ പ്രവർത്തനങ്ങളെ തകർക്കാനാണു സർക്കാർ് ശ്രമമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതിലിന്റെ മറവിൽ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ച് ഭക്തജനങ്ങളുടെ വിശ്വാസങ്ങളെ തകർക്കാൻ ശ്രമിച്ച സർക്കാർ, മറ്റു ക്ഷേത്രങ്ങളെയും തകർക്കാനാണു ശ്രമിക്കുന്നത്. നവോത്ഥാന നിലപാട് തുടരുമെന്നു മുഖ്യമന്ത്രി പറയുമ്പോൾ ശബരിമല വിഷയത്തിൽ തെറ്റു പറ്റിയെന്നാണ് പാർട്ടി സെക്രട്ടറി പറയുന്നത്.

ശബരിമലയിലെത്തുന്ന തീർഥാടകരുടെ വാഹനങ്ങൾ പമ്പ വരെ കടത്തി വിടണമെന്ന കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ടു തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് പത്തനംതിട്ട ജില്ലാ കമ്മിറ്റി പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ‌അദ്ദേഹം.

സംസ്ഥാന പ്രസിഡന്റ് ജി.ബൈജു അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, പഴകുളം മധു, എ.സുരേഷ് കുമാർ, എം.ഷംസുദ്ദീൻ, മലയാലപ്പുഴ ജ്യോതിഷ്കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, വി.ആർ.സോജി, ആയൂർ ഉണ്ണിക്കൃഷ്ണൻ, തുറവൂർ പ്രേംകുമാർ, എം.വി.ഗോപകുമാർ, നെയ്യാറ്റിൻകര പ്രവീൺ, ജി.ശശികുമാർ, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, വി.ക‍ൃഷ്ണ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama