go

ലക്ഷങ്ങൾ മുടക്കിയിട്ടും റോഡ് ഇപ്പോഴും ചെളിക്കുളം

pathanamthitta-road-damaged
മെഴുവേലി പഞ്ചായത്തിലെ മഠത്തുംപടി–മുമ്മൂല–പൈവഴി റോഡ് തകർന്ന് ചെളിക്കുഴിയായി മാറിയ നിലയിൽ.
SHARE

ഇലവുംതിട്ട ∙‍ ലക്ഷങ്ങൾ മുടക്കിയെങ്കിലും മഴപെയ്താൽ ഇപ്പോഴും റോഡ് ചെളിക്കുളം. കാൽനടക്കാർക്കും വാഹനങ്ങൾക്കും കടന്നുപോകാൻ കഴിയാത്ത അവസ്ഥ.മെഴുവേലി 12–ാം വാർഡിലെ മഠത്തുംപടി– മുമ്മൂല– കൊച്ചിരിക്കുന്ന്– പൈവഴി റോഡിന്റെ മഠത്തുംപടി മുതൽ മുമ്മൂല വരെയുള്ള 500 മീറ്റർ ഭാഗമാണ് പൂർണമായും തകർന്ന് ചെളിക്കുഴിയായി മാറിയിരിക്കുന്നത്. വശങ്ങൾ കെട്ടി ഉയർത്തിയെങ്കിലും റോഡ് മണ്ണിട്ട് ഉയർത്താത്തതുമൂലം മഴവെള്ളം കെട്ടിക്കിടക്കുന്നതാണ് റോഡ് തകരാൻ പ്രധാന കാരണം.

പഞ്ചായത്തിന്റെയും ജില്ലാപഞ്ചായത്തിന്റെയും നേതൃത്വത്തിൽ രണ്ട് പദ്ധതികളിലായി തുക അനുവദിച്ച് മുൻപ് ഉണ്ടായിരുന്ന ചെറിയ റോഡ് വീതി കൂട്ടി വശങ്ങൾ കെട്ടിയുയർത്തിയതല്ലാതെ മണ്ണിട്ട് ഉയർത്തിയില്ല. ഇതിനെ തുടർന്ന് മഴപെയ്താൽ വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടന്നാണ് റോഡ് ചെളിക്കുഴിയായി മാറിയതെന്ന് പ്രദേശവാസികൾ പറയുന്നു. 6 മീറ്റർ വീതിയാണ് ഇപ്പോൾ റോഡിനുള്ളത്. പഞ്ചായത്തിൽ നിന്ന് 4 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിൽ 25 ലക്ഷം രൂപയുമാണ് റോഡിന്റെ നിർമാണത്തിന് അനുവദിച്ചത്.  

എന്നാൽ ഈ റോഡിന്റെ തന്നെ കുളനട പഞ്ചായത്തിലെ ഭാഗങ്ങൾ പൂർണമായും നിർമാണം പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കിയിരിക്കുകയാണ്. മെഴുവേലി പഞ്ചായത്ത് ഭാഗം മാത്രമാണ് തകർന്നു കിടക്കുന്നത്. മെഴുവേലിയിൽ നിന്ന് കുളനട, പന്തളം ഭാഗത്തേക്ക് പോകാൻ എളുപ്പമാർഗമാണ് ഇത്. അതുകൊണ്ടുതന്നെ യാത്രക്കാർ ഏറെ ആശ്രയിക്കുന്നതും ഈ റോഡിനെയാണ്. റോഡ് മണ്ണിട്ടുയർത്തി, കോൺക്രീറ്റിങോ, ടാറിങോ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama