go

ഓണം പൂജകൾക്കു ശബരിമല നട തുറന്നു; സദ്യ ഇന്നു മുതൽ

pathanamthitta-sabarimala-pilgrims
ഓണംപൂജകൾക്കായി ശബരിമല ക്ഷേത്ര ന‌ടതുറന്നപ്പോൾ ദർശനത്തിനായി പതിനെട്ടാംപടിക്കു താഴെ അനുഭവപ്പെട്ട ഭക്തജനത്തിരക്ക്.
SHARE

ശബരിമല ∙ ഓണസദ്യകൾക്കുള്ള ഒരുക്കങ്ങളുമായി തിരുനട തുറന്നു. പൂജകൾ കണ്ടുതൊഴുത് ഓണസദ്യകളിൽ പങ്കാളികളാകാൻ ആയിരങ്ങളാണ് മലകയറി എത്തിയത്.  മേൽശാന്തി നട തുറന്ന് ശ്രീകോവിലിലെ ദീപങ്ങൾ തെളിയിച്ച ശേഷം പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു.  അതിനു ശേഷം ഭക്തർ പതിനെട്ടാംപടി കയറി. 19 കൂട്ടം വിഭവങ്ങളുമായി ഇന്ന് ഉത്രാട സദ്യ നടക്കും. 

pathanamthitta-sabarimala-nada
ഓണം പൂജകൾക്കായി മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി ശബരിമല ക്ഷേത്ര ന‌ട തുറക്കുന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനര് സമീപം.

ദേവസ്വം ബോർഡിന്റെ വകയാണ് നാളത്തെ തിരുവോണ സദ്യ. ഇതിന് ആവശ്യമായ അരി, പലചരക്ക്, പച്ചക്കറി സാധനങ്ങൾ ഭക്തർ സന്നിധാനത്തെത്തിച്ചു. കളഭാഭിഷേകവും സഹസ്രകലശാഭിഷേകവുമാണ് ഓണം പൂജകളിൽ പ്രധാനം. ഇന്ന് മുതൽ 13 വരെ ഉച്ചയ്ക്ക് കളഭാഭിഷേകം നടക്കും. 13ന് രാത്രി 10ന് നട അടയ്ക്കും.

ഉയരുന്നു കൂറ്റൻ അയ്യപ്പരൂപം

പുലി വാഹനനായ അയ്യപ്പന്റെ 30 അടി ഉയരത്തിലുള്ള രൂപത്തിന്റെ നിർമാണത്തിന് പമ്പാ ത്രിവേണിയിൽ തുടക്കമായി. ഇരുമ്പിന്റെ പുറംചട്ട സ്ഥാപിക്കുന്ന ചടങ്ങ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. ബോർഡ് അംഗങ്ങളായ കെ.പി.ശങ്കരദാസ്, എൻ.വിജയകുമാർ എന്നിവർ പങ്കെടുത്തു. ശന്തനുവാണ് ശിൽപി. അടുത്ത തീർഥാടനം ആരംഭിക്കുന്നതിന് മുൻപ് നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama