go

കുരുക്കിൽപെട്ട് കുന്നന്താനം

pathanamthitta-block
കുന്നന്താനം ജംക്‌ഷനിൽ യാത്രക്കാരെ ഇറക്കുന്നതിനും കയറ്റുന്നതിനും നിർത്തിയിട്ടിരിക്കുന്ന ബസ്. വശങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളും കാണാം
SHARE

കുന്നന്താനം ∙ ജംക്‌ഷനിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു. ഇന്നലെയും മിനിറ്റുകളോളം ഗതാഗതക്കുരുക്കു നീണ്ടു. വശങ്ങളിലെ അലക്ഷ്യമായ പാർക്കിങ്ങും ജംക്‌ഷനിലെ ബസ് സ്റ്റോപ്പുമാണ് കുരുക്കിനു വഴിതെളിക്കുന്നത്. ഭൂരിഭാഗവും ഇരുചക്രവാഹനങ്ങളാണ്. മുണ്ടിയപ്പള്ളി–കവിയൂർ റോഡ് എത്തിച്ചേരുന്നത് ജംക്‌ഷനിലേക്കാണ്. ഈ റോഡിൽക്കൂടി എത്തുന്ന വാഹനങ്ങൾ ചങ്ങനാശേരി, തിരുവല്ല ഭാഗത്തേക്ക് തിരിയുന്നത് ഏറെ ബുദ്ധിമുട്ടിയാണ്.

തിരുവല്ല, ചങ്ങനാശേരി എന്നിവിടങ്ങളിൽനിന്നു വരുന്ന ബസുകൾ നിർത്തിയിടുന്നതാണ് പ്രശ്നങ്ങൾക്കിടയാക്കുന്നത്. പുളിന്താനം–മുക്കൂർ–നെടുങ്ങാടപ്പള്ളി, മാന്താനം–ചാ‍ഞ്ഞോടി–ചങ്ങനാശേരി എന്നീ റോഡുകൾ എത്തിച്ചേരുന്നതും ജംക്‌ഷനു തൊട്ടടുത്താണ്. ഇക്കാരണങ്ങളാൽ ബസുകളുടെയും മറ്റു വാഹനങ്ങളുടെയും തിരക്കാണ് ഏതുസമയത്തും.

ജംക്‌ഷനിൽതന്നെ ബസുകൾ നിർത്തി ആളുകളെയും കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിനാൽ മിക്കപ്പോഴും മറ്റു വാഹനങ്ങൾക്കു കടന്നുപോകുന്നതിനു കഴിയാറില്ല. മല്ലപ്പള്ളിയിൽനിന്നു വരുന്ന ബസുകൾ ആളുകളെ കയറ്റിയിട്ടും മിനിറ്റുകളോളം കാത്തുകിടക്കുന്നതും പതിവുകാഴ്ചയാണ്. സ്റ്റോപ്പുകൾ ജംക്‌ഷനിൽനിന്നു മാറ്റി ക്രമീകരിച്ചാൽ മാത്രമേ ഗതാഗതക്കുരുക്കിനു പരിഹാരം കണ്ടെത്താൻ കഴിയൂ.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama