go

വീടു നിർമാണം വില്ലേജ് അധികൃതർ തടസപ്പെടുത്തിയെന്ന് ആരോപണം

kasargod-house-construction
SHARE

പത്തനംതിട്ട ∙ പട്ടികജാതി ക്ഷേമവകുപ്പ് അനുവദിച്ച വീടിന്റെ നിർമാണം വില്ലേജ് അധികൃതർ തടസ്സപ്പെടുത്തിയെന്ന ആരോപണവുമായി കുടുംബം. പന്തളം തെക്കേക്കര പഞ്ചായത്തിൽ ഇടമാലി, ശിവമാലി ഭവനത്തിൽ ഭാസ്കരനും ഭാര്യ എം.കെ.ഗൗരിയമ്മയുമാണ് വില്ലേജ് അധികൃതർക്കെതിരെ രംഗത്തെത്തിയത്. 2 മക്കളുള്ള ഇവർ ഷെഡ് കെട്ടിയാണ് താമസിക്കുന്നത്. സ്വന്തമായുള്ള സ്ഥലം വയലിന് സമീപമാണ്. അവിടെ വീട് അനുവദിച്ച് കിട്ടാൻ പഞ്ചായത്തിലും പട്ടികജാതി ക്ഷേമ വകുപ്പിലും അപേക്ഷ നൽകിയിരുന്നു. വീട് അനുവദിക്കുകയും നിർമാണത്തിനുള്ള ആദ്യ തുക ലഭിക്കുകയും ചെയ്തു. 

എന്നാൽ, വീടിന്റെ നിർമാണം നടന്നുകൊണ്ടിരിക്കെ പന്തളം തെക്കേക്കര വില്ലേജിൽനിന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. വീട് നിർമിക്കുന്നത് വയൽ നികത്തിയാണെന്നാണ് അവർ അറിയിച്ചത്. തൊട്ടടുത്തുള്ള സ്ഥലങ്ങളിലെല്ലാം വയൽ നികത്തി വലിയ കെട്ടിടങ്ങളും സ്ഥാപനങ്ങളും നിർമിച്ചിട്ടുണ്ടെന്നും തങ്ങൾ വീട് നിർമിക്കാൻ തുടങ്ങിയപ്പോൾ മാത്രമാണ് നിരോധന ഉത്തരവ് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് കിട്ടിയെതെന്നും ഇവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കലക്ടർക്ക് ഇതു സംബന്ധിച്ച പരാതി നൽകിയിരുന്നെങ്കിലും അവിടെ നിന്നു മറുപടി ലഭിച്ചിട്ടില്ലെന്നും ഇവർ പറഞ്ഞു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama