go

തുള്ളിവെള്ളം ‘റേഞ്ചിലില്ല’

pathanamthitta-excise
SHARE

റാന്നി ∙ വെള്ളം കുടിച്ച് ഓണം ഉണ്ണാൻ എക്സൈസ് ഉദ്യോഗസ്ഥർക്ക് യോഗമുണ്ടാകുമോ? റേഞ്ച് ഓഫിസിൽ വെള്ളം കിട്ടാതായിട്ട് ഒരാഴ്ചയായി. തോട്ടമൺകാവ് ക്ഷേത്രത്തിന് സമീപം വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫിസിലാണ് ദിവസങ്ങളായി ജലം കിട്ടാതെ ജീവനക്കാർ വലയുന്നത്. പുനലൂർ– മൂവാറ്റുപുഴ സംസ്ഥാന പാതയിൽ തോട്ടമൺകാവിന് സമീപം പൈപ്പ് പൊട്ടിയതാണ് ജലവിതരണം തകരാറിലാകാൻ കാരണം. റോഡ് വെട്ടിപ്പൊളിച്ച് തകരാർ പരിഹരിച്ച് വരുന്നു. 

വനിതകൾ ഉൾപ്പെടെ 15 ജീവനക്കാരാണ് റേഞ്ച് ഓഫിസിൽ ഉള്ളത്. തൊട്ടടുത്ത തോട്ടമൺകാവ് ക്ഷേത്രത്തിലെ കിണറ്റിൽ നിന്ന് ജലം കോരി കൊണ്ടു വരേണ്ട അവസ്ഥയാണുള്ളത്.ഓണം ആയതിനാൽ ഉദ്യോഗസ്ഥരിൽ പലർക്കും രാത്രികാല ഡ്യൂട്ടിയുമുണ്ട്. ഇവരാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്. ജലവിതരണം നിലച്ച അന്നു തന്നെ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചിരുന്നെന്ന് എക്സൈസ് അധികൃതർ പറയുന്നു. 

ജീവനക്കാർ ബ്ലോക്ക്പടിയിലുള്ള എക്സൈസ് സിഐ ഓഫിസിലെത്തിയാണ് പ്രാഥമികാവശ്യങ്ങൾ ന‌ടത്തുന്നത്. ഓണക്കാലമായതിനാൽ സ്പിരിറ്റ്, മദ്യ, ലഹരി മരുന്നു വ്യാപനം ത‌ടയുന്നതിന് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. സേവന സന്നദ്ധരായി നിലയുറപ്പിക്കുന്ന ജീവനക്കാരെ ഓണക്കാലത്ത് ‘വെള്ളം’ കുടിപ്പിക്കുകയാണ്. റാന്നി, പഴവങ്ങാടി, അങ്ങാടി, അയിരൂർ, ചെറുകോൽ വെച്ചൂച്ചിറ പഞ്ചായത്തുകൾ ഈ റേഞ്ച് ഓഫിസ് പരിധിയിലാണ്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama