go

സനിൽകുമാറിന്റെ കുടുംബത്തിന് ഓണ സമ്മാനമായി വീടൊരുങ്ങി

pathanamthitta-sanil-kumar-house
ആലംതുരുത്തി കഴുപ്പിൽ‌ കോളനിയിലെ സനിൽ കുമാറിന്റെ കുടുംബത്തിനായി ഒരുങ്ങുന്ന വീട്.
SHARE

പെരിങ്ങര ∙ ആലംതുരുത്തി കഴുപ്പിൽ കോളനിയിലെ വീട്ടിൽ ഓണം ആഘോഷിക്കാൻ ഇത്തവണ സനിൽകുമാറില്ല. പക്ഷേ 17 വർഷം സനിലും കുടുംബവും കഴിഞ്ഞ നാലര സെന്റിലെ ഷെഡിനു പകരം അടച്ചുറപ്പുള്ള കോൺക്രീറ്റ് വീടുണ്ട്.  സനിലിന്റെ ഭാര്യ ലാവണ്യയ്ക്കും 3 പെൺമക്കൾക്കും-സേതു, ദേവിക, ഗീതു- കിട്ടിയ ഓണസമ്മാനമാണ് വീട്.  കൃഷിപ്പണിയും മീൻകച്ചവടവുമായി കുടുംബം പുലർത്തിയിരുന്ന സനൽകുമാർ നെല്ലിനു കീടനാശിനി തളിക്കുന്നതിനിടെ ദേഹാസ്വാസ്ഥം വന്നു മരിച്ചത് ഏഴര മാസം മുൻപാണ്.

വിദ്യാർഥിനികളായ 3 പെൺമക്കളും ജോലിയൊന്നുമില്ലാത്ത അമ്മയും. കുടുംബത്തിന് രമേശ് ചെന്നിത്തല ഗാന്ധിഗ്രാം പദ്ധതിയിലൂടെ പുനർജന്മം നൽകുകയായിരുന്നു. സനിലിന്റെ മരണം അറിഞ്ഞ് വീട്ടിലെത്തിയപ്പോൾ ദുരിതം നേരിട്ട് അറിഞ്ഞ് വീട് നിർമിച്ചു നൽകാമെന്നു പ്രഖ്യാപിക്കുകയായിരുന്നു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് റോജി കാട്ടാശേരിയുടെ നേതൃത്വത്തിൽ 6 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി. പട്ടികജാതി വികസന വകുപ്പിൽ നിന്നു 2 ലക്ഷം രൂപ ലഭിച്ചിരുന്നു. 

ലാവണ്യയ്ക്കു ജോലി നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് ‌ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ ഒരുതീരുമാനവുമുണ്ടായിട്ടില്ല. ആശാ വർക്കറെന്ന നിലയിൽ കിട്ടുന്ന വരുമാനം മാത്രമാണ് കുടുംബത്തിന് ആശ്രയം. സേതു പ്ലസ്ടു കഴിഞ്ഞു. ദേവിക 9ലും ഗീതു 5ലും പഠിക്കുന്നു. വീടിന്റെ താക്കോൽദാനം 15ന് 4ന് രമേശ് ചെന്നിത്തല നിർവഹിക്കും. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ അധ്യക്ഷത വഹിക്കും. 

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama