go

റോഡിൽ വീണ എൻജിൻ ഓയിൽ നീക്കംചെയ്ത് അഗ്‌നിരക്ഷാ സേന

pathanamthitta-oil-removing
തണ്ണിത്തോട് സെൻട്രൽ ജംക്‌ഷൻ – ആശുപത്രി ജംക്‌ഷൻ റോഡിൽ കുരണ്ടിക്കൽ പടിയിലെ വളവിൽ ഒഴുകിപ്പരന്ന എൻജിൻ ഓയിൽ കഴുകി വൃത്തിയാക്കുന്ന കോന്നി അഗ്നിരക്ഷാസേന.
SHARE

തണ്ണിത്തോട് ∙ റോഡിലെ വളവിൽ ഒഴുകിപ്പരന്ന എൻജിൻ ഓയിൽ ബൈക്ക് യാത്രക്കാർക്ക് കെണിയായപ്പോൾ അഗ്‌നിരക്ഷാ സേന എത്തി റോഡ് വൃത്തിയാക്കി. സെൻട്രൽ ജംക്‌ഷൻ – ആശുപത്രി ജംക്‌ഷൻ റോഡിൽ കുരണ്ടിക്കൽ പടിയിലെ വളവിലാണ് ഇന്നലെ രാവിലെ എൻജിൻ ഓയിൽ ബൈക്ക് യാത്രക്കാരെ വട്ടംകറക്കിയത്.

കോന്നിയിൽ നിന്ന് എത്തിയ അഗ്നിരക്ഷാസേന സോപ്പുപൊടിയും വെള്ളവും ഉപയോഗിച്ച് റോഡ് കഴുകി വൃത്തിയാക്കി.ലീഡിങ് ഫയർമാൻ സജീവ്കുമാറിന്റെ നേതൃത്വത്തിൽ അനിൽകുമാർ, അനൂപ്, ദീപു, മഹേഷ് കുമാർ, മനോജ് എന്നിവർ അര മണിക്കൂറിലേറെ പ്രയത്നിച്ചാണ് റോഡ് കഴുകി എൻജിൻ ഓയിൽ നീക്കിയത്. തണ്ണിത്തോട് പൊലീസും സ്ഥലത്ത് എത്തിയിരുന്നു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama