go

പൗർണമി ഭാഗ്യക്കുറി: 70 ലക്ഷം രൂപ മത്സ്യ വ്യാപാരിക്ക്

pathanamthitta news
ഷാനവാസ്
SHARE

അടൂർ ∙ സംസ്ഥാന സർക്കാരിന്റെ പൗർണമി ഭാഗ്യക്കുറി ഒന്നാം സമ്മാനം 70 ലക്ഷം രൂപ മത്സ്യ വ്യാപാരിക്ക്. പഴകുളം കൊച്ചുതുണ്ടിൽ  ഷാനവാസ് എടുത്ത RW 554026 നമ്പർ ടിക്കറ്റിനാണ്  കഴിഞ്ഞ 6ന് നടന്ന നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചത്. ലോട്ടറി ചില്ലറ വിൽപനക്കാരൻ പഴകുളം സ്വദേശി രമേശിന്റെ കൈയിൽ നിന്നാണ് ലോട്ടറി എടുത്തത്.

വർഷങ്ങളായി ലോട്ടറി എടുക്കുന്ന ഷാനവാസിന് പലതവണ 5000 രൂപയും 25,000 രൂപയും ലഭിച്ചിട്ടുണ്ട്. ടിക്കറ്റ് ജില്ലാ സഹകരണ ബാങ്കിന്റെ പഴകുളം ശാഖയിൽ ഏൽപിച്ചു. വീടു നിർമാണവുമായി ബന്ധപ്പെട്ട് ബാങ്കിൽ നിന്ന് എടുത്ത വായ്പ അടച്ചു തീർക്കുന്നതിനും കുറച്ച് സ്ഥലം വാങ്ങുന്നതിനും തുക വിനിയോഗിക്കുമെന്ന് ഷാനവാസ് പറഞ്ഞു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama