go

46 റാങ്കുകളുടെ തിളക്കവുമായി കാതോലിക്കറ്റ് കോളജ്

pathanamthitta-catholicate-college
SHARE

പത്തനംതിട്ട ∙ എംജി സർവകലാശാലയുടെ ഈ വർഷത്തെ ബിരുദ–ബിരുദാനന്തര പരീക്ഷയിൽ 46 റാങ്കുകളുമായി കാതോലിക്കറ്റ് കോളജ്. കഴിഞ്ഞ വർഷവും 34 റാങ്ക് നേടി കോളജ് വിജയ പട്ടികയിൽ മുൻപിലെത്തിയിരുന്നു. നാക് അക്രഡിറ്റേഷനിൽ 3.6 ഗ്രേഡ് നേടിയ കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജാണ് പത്തനംതിട്ട കാതോലിക്കറ്റ് കോളജ്. 7 ഗവേഷണ വിഭാഗങ്ങൾ ഇവിടെയുണ്ട്. 19 ഗവേഷക മാർഗ നിർദേശികളുടെ മേൽനോട്ടത്തിൽ 94 വിദ്യാർഥികൾ ഇവിടെ ഗവേഷണം നടത്തുന്നുണ്ട്.

ഇന്ത്യയിൽ 2 എയ്‍ഡഡ് കോളജുകൾക്ക് മാത്രം ലഭിച്ച സ്റ്റാർ എംഎച്ച്ആർഡി പ്രോജക്ട് ഈ കോളജിലെ ഫിസിക്സ് അധ്യാപകൻ ഡോ. ബി. റെനീഷിനു ലഭിച്ചു. ചെലവ് കുറഞ്ഞ രീതിയിൽ ഊർജ പ്രതിസന്ധി തരണം ചെയ്യാൻ ഉതകുന്ന എനർജി ഹാർവെസ്റ്റിങ് പദ്ധതിയെക്കുറിച്ചുള്ള ഗവേഷണത്തിനാണ് ധനസഹായം. വിവിധ വിഭാഗങ്ങളിലായി 3 പദ്ധതികൾക്ക് 2.15 കോടിയു‌ടെ ധനസഹായവും ലഭിച്ചിട്ടുണ്ട്. അധ്യാപകരുടെയും വിദ്യാർ‌ഥികളുടെയും രക്ഷിതാക്കളുടെയും മറ്റും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടങ്ങളെന്ന് പ്രിൻസിപ്പൽ ഡോ. മാത്യു പി. ജോസഫ്, ഡോ. മിനി ജോർജ് എന്നിവർ അറിയിച്ചു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama