go

ഗുണനിലവാരമില്ല; അടൂർ ഇരട്ടപ്പാലം പണി പാളി

pathanamthitta-adoor-town-bridge
അടൂർ ടൗൺ പാലത്തിന്റെ നിർമാണം ഇഴഞ്ഞുനീങ്ങുന്നു. ചിത്രം: മനോരമ
SHARE

അടൂർ ∙ നിർമാണോദ്ഘാടനം കഴിഞ്ഞ് നാളെ ഒരു വർഷം പൂർത്തിയാക്കുമ്പോൾ ടൗൺ ഇരട്ടപ്പാലത്തിന്റെ നിർമാണം നിർത്തി വയ്ക്കാൻ കിഫ്ബി നിർദേശം. നിർമാണ പുരോഗതി ഇല്ലാത്തതും ഗുണനിലവാരം പാലിക്കാത്തതും എന്ന കാരണത്താലാണ് പാലം പണി നിർത്താൻ കിഫ്ബി നിർദേശം നൽകിയത്. കെഎസ്ആർടിസി ജംക്‌ഷനിൽ പള്ളിക്കൽ ആറിനു കുറുകെ എംസി റോഡിലെ നിലവിലുള്ള പാലത്തിന്റെ തെക്കും വടക്കും വശത്തു രണ്ടു പാലങ്ങൾ നിർമിക്കുന്ന പണികളാണ് ഇഴഞ്ഞു നീങ്ങുന്നത്.

കഴിഞ്ഞ നവംബർ 30നാണ് പാലത്തിന്റെ നിർമാണ ഉദ്ഘാടനം നടന്നത്. കരാർ വ്യവസ്ഥയിലെ സമയക്രമം പാലിക്കാത്തതും പണിയിൽ വേണ്ടത്ര ഗുണനിലവാരം ഇല്ലെന്നുമാണു കിഫ്ബിയുടെ ടെക്നിക്കൽ ഇൻസ്പെക്‌ഷൻ വിങ്ങിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതായാണു സൂചന.തുടർ പരിശോധനകൾക്കു ശേഷം കിഫ്ബി നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിച്ചു കൊണ്ടു മാത്രമേ ഇനി പ്രവൃത്തികൾ തുടങ്ങാവൂ എന്നാണ് നിർദേശം. 

ഈ മാസം 19ന് പണി പൂർത്തീകരിക്കേണ്ടതായിരുന്നു. എന്നാൽ ഇതുവരെ 25%ത്തോളം മാത്രമാണ് കഴിഞ്ഞത്. തെക്കു പാലത്തിന്റെ പൈലിങ് കഴിഞ്ഞതിനു ശേഷമുള്ള തുടർ പണികൾ ആരംഭിച്ചതേയുള്ളൂ. വടക്കു വശത്തെ പൈലിങ് ഇതുവരെ തുടങ്ങിയില്ല.കെഎസ്ഇബിട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കാൻ വൈകിയതും കനത്ത മഴയുമാണ് പണി തടസ്സപ്പെടാൻ ഇടയാക്കിയതെന്നാണ് കരാർ എടുത്ത കമ്പനി അധികൃതർ പറയുന്നത്.  അതേ സമയം പണി നിർത്തിവയ്ക്കുന്നതു സംബന്ധിച്ച് ഒരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പി‍ഡബ്ല്യുഡി അധികൃതർ പറഞ്ഞു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama