go

ശബരിമലയിലെ സൗജന്യചികിത്സ ആതുരദാസിന് അയ്യപ്പസേവ

pathanamthitta-athuradas
ഡോ. ആതുരദാസ്
SHARE

ശബരിമല ∙ സ്വാമി ഭക്തർക്ക്  നൽകുന്ന സൗജന്യചികിത്സ ഹരിഹരാത്മജനുളള അർച്ചനയാക്കി മാറ്റുകയാണ് ഡോ. എം.ആതുരദാസ്. കൊല്ലം കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലെ അത്യാഹിത വിഭാഗം തലവൻ എന്ന നിലയിൽ ഏറ്റവും തിരക്കുള്ള ഡോക്ടറാണ് ആതുരദാസ്. മണ്ഡലകാലം തുടങ്ങിയാൽ പിന്നെ ഡോക്ടറുടെ മനസ്സ് ശബരിമലയിലാണ്. ഭക്തജന സേവനത്തിനായി 10 ദിവസത്തെ അവധി എടുത്താണ് അയ്യപ്പ സേവാസംഘത്തിന്റെ സന്നിധാനം ക്യാംപിലെ വൈദ്യസഹായ കേന്ദ്രത്തിൽ എത്തിയത്. 

ശബരിമലയിൽ 66 വർഷം  തിരുവോണ സദ്യ നടത്തിയ വടശേരിക്കര സെൻട്രൽ ആശുപത്രി ഉടമ ഡോ. മണികണ്ഠദാസിന്റെ മകനാണ് ഡോ. ആതുരദാസ്.  2002ൽ എംബിബിഎസിനു പഠിക്കുമ്പോൾ തുടങ്ങിയതാണ് ഇവിടുത്തെ ആതുര സേവനം. പിന്നെ മുടക്കിയിട്ടില്ല. 2008ൽ എംഡിക്ക്  സേലത്ത് പഠിക്കുമ്പോഴും  ഒരാഴ്ചത്തെ അവധിയെടുത്ത് എത്തി. കൊട്ടിയത്തെ ആശുപത്രിയിൽ  ജോലിയിൽ പ്രവേശിച്ചിട്ട് 5 വർഷമായി. തീർഥാടന കാലത്ത് ശബരിമല സേവനത്തിനു  വരേണ്ടതിനാൽ  ആശുപത്രിയിൽ നിന്ന് അവധി എടുക്കില്ല. 

ഞായറാഴ്ച ഉൾപ്പെടെ എല്ലാ  ദിവസവും ജോലി നോക്കും. അങ്ങനെയാണ് ഇവിടെ 10 ദിവസത്തെ സൗജന്യ സേവനത്തിന് എത്താൻ അവസരം ഉണ്ടാക്കുന്നത്.കൊല്ലം ജില്ലയിൽ റോഡ് അപകടങ്ങളിൽ പെടുന്നവരെ  പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ച്  ചികിത്സ ലഭ്യമാക്കുന്നതിനുള്ള സന്നദ്ധ സേനയായ ട്രോമാ റോഡ് ആക്സിഡന്റ് കെയർ സെന്റർ (ട്രാക്)  തുടങ്ങിയത് ഡോ. ആതുരദാസാണ്.  പൊലീസ്, അഗ്നിരക്ഷാ സേന, ആരോഗ്യം,  പൊതുമരാമത്ത്, ഗതാഗതം തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ഇത് നടപ്പാക്കുന്നത്. 

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama