go

അഞ്ചേക്കറിൽ പൊന്നു വിളയിച്ച മാധവന് അംഗീകാരത്തിളക്കം

pathanamthitta-madhavan
എം. മാധവൻ കൃഷിയിടത്തിൽ.
SHARE

അടൂർ ∙ പരമ്പരാഗത കൃഷിക്കാരനായ മണക്കാല അന്തിച്ചിറ മണലിക്കൽ എം. മാധവനെ തേടി എത്തിയത് കൃഷിവകുപ്പിന്റെ സംസ്ഥാന കർഷക ജ്യോതി അവാർഡ്. പട്ടികജാതി വിഭാഗത്തിലെ ഏറ്റവും മികച്ച കർഷകൻ എന്ന നിലയിലാണ് ഈ അവാർഡ് ലഭിക്കുന്നത്. ഒരു ലക്ഷം രൂപയും സ്വർണ മെഡലും അടങ്ങുന്നതാണ് അവാർഡ്.

വർഷങ്ങളായി മണ്ണിനോട് മല്ലടിച്ച് കൃഷിയിൽ നേട്ടം കൊയ്തു കൊണ്ടിരിക്കുന്ന മാധവനെ തേടി സംസ്ഥാനതല അവാർഡ് തേടി എത്തുന്നത് ആദ്യമായിട്ടാണ്. 5 ഏക്കർ സ്ഥലത്താണ് മാധവന്റെ കൃഷി വ്യാപിച്ചിരിക്കുന്നത്. 2 ഏക്കറിൽ പച്ചക്കറി കൃഷിയും 1.5 ഏക്കറിൽ നെൽക്കൃഷിയും 1.5 ഏക്കറിൽ കിഴങ്ങു വർഗങ്ങളുടെ കൃഷിയുമാണ് ചെയ്യുന്നത്. ഇതു കുടാതെ വീട്ടിലെ ഫാമിൽ 3 പശു, 6 ആട്, 30 കോഴി എന്നിവയുമുണ്ട്.

കൃഷിയിടത്തിലെ നെല്ല് കൊയ്തെടുത്ത് മെതിച്ച് വീട്ടിൽ തന്നെ പുഴുങ്ങി സ്വന്തമായുള്ള മില്ലിൽ കുത്തി നാടൻ കുത്തരിയാക്കി 70 വയസ്സിലും വിൽപന നടത്തുകയും ചെയ്യുന്നുണ്ട്. 3 ഏക്കർ സ്വന്തമായിട്ടുണ്ട്. 2 ഏക്കർ കൂടി പാട്ടത്തിനു കൂടിയെടുത്താണ് കൃഷി ചെയ്യുന്നത്. ഏറത്ത് ‌പഞ്ചായത്ത് കൃഷിഭവനിലെ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചതും കൃഷി വ്യാപിപ്പിക്കാൻ സഹായിച്ചതായി മാധവൻ പറഞ്ഞു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama