go

എട്ടുപേരെ കടിച്ച തെരുവുനായയെ തല്ലിക്കൊന്നു

dog
SHARE

മുണ്ടപ്പള്ളി∙ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ എട്ടു പേരെ കടിച്ചു പരുക്കേൽപ്പിച്ചതോടെ  ഭീതിയിലായ മുണ്ടപ്പള്ളി നിവാസികൾ നായയെ തല്ലിക്കൊന്നു. ബുധനാഴ്ച രാവിലെ മുതലാണ് തെരുവുനായ ആക്രമണം തുടങ്ങിയത്. പ്ലാക്കാട്ടും മുണ്ടപ്പള്ളി ഭാഗത്തും വഴിയാത്രക്കാരെയാണു കടിച്ചത്. ഇതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി. വൈകിട്ട് സ്കൂൾ കുട്ടികളെ രക്ഷിതാക്കൾക്ക് റോഡിൽ കാത്തു നിൽക്കേണ്ട സ്ഥിതിയായി.

വൈകിട്ട് മുണ്ടപ്പള്ളി പ്രദേശത്താണു നായയെ തല്ലിക്കൊന്നത്. മുണ്ടപ്പള്ളി പ്രദേശത്ത് ‌വഴിയിലെങ്ങും നായ്ക്കളുടെ കൂട്ടമാണ്. പ്ലാക്കാട്ടും നായ്ക്കളുടെ ശല്യം കാരണം വഴി നടക്കാൻ പ്രയാസം. പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും  നടപടി ഇല്ല. നായ്ക്കളെ വന്ധ്യംകരണം ചെയ്യുന്ന പദ്ധതിയും ഈ പ്രദേശത്ത് നടപ്പാക്കാത്തതാണ് നായ്ക്കൾ പെരുകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നു. 

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama