go

ഹരിത കർമസേന പ്ലാസ്റ്റിക് മാലിന്യ ശേഖരണം തുടങ്ങി

pathanamthitta-waste-collection
പഴവങ്ങാടി പഞ്ചായത്ത് ഹരിതകർമ സേനയുടെ നേതൃത്വത്തിൽ ഇട്ടിയപ്പാറ ടൗണിൽ പ്ലാസ്റ്റിക് മാലിന്യ ശേഖരണം തുടങ്ങിയപ്പോൾ.
SHARE

ഇട്ടിയപ്പാറ ∙ പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമസേനയുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യ ശേഖരണം തുടങ്ങി. 17 വാർഡുകളിൽ നിന്നു തിരഞ്ഞെടുത്ത 34 അംഗങ്ങളാണ് പ്ലാസ്റ്റിക് ശേഖരിക്കുന്നത്. ഇട്ടിയപ്പാറ ടൗണിലെ വ്യാപാര, ധനകാര്യ സ്ഥാപനങ്ങളിലും കടകളിലും നിന്നാണ് ആദ്യഘട്ടത്തിൽ പ്ലാസ്റ്റിക് മാലിന്യം സംഭരിക്കുന്നത്. മാലിന്യത്തിന്റെ തോതനുസരിച്ച് ഓരോ സ്ഥാപനത്തിൽ നിന്നും നിശ്ചിത തുക ഫീസ് ഈടാക്കും. സേന ശേഖരിക്കുന്ന മാലിന്യം ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിന്റെ സമീപത്തെ ഷെഡിൽ എത്തിക്കും. 

അവിടെ നിന്നു ക്ലീൻ കേരള കമ്പനി കൊണ്ടുപോകും. രണ്ടാംഘട്ടത്തിൽ പഞ്ചായത്തിലെ എല്ലാ വീടുകളിലുമെത്തി പ്ലാസ്റ്റിക് മാലിന്യം സംഭരിക്കും.  പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് കുര്യാക്കോസ്, വൈസ് പ്രസിഡന്റ് അനി സുരേഷ്, സ്ഥിരംസമിതി അധ്യക്ഷരായ ഷൈനി രാജീവ്, പൊന്നി തോമസ്, അംഗങ്ങളായ അനിൽ തുണ്ടിയിൽ, അനു ടി. സാമുവൽ, അനിത അനിൽകുമാർ, ബെറ്റ്സി കെ. ഉമ്മൻ, ബോബി ഏബ്രഹാം, ബിനിറ്റ് മാത്യു, വിഇഒ ഡി. ദീപു, സനുജകുമാരി, ശോഭന രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് സേനാംഗങ്ങൾ ആദ്യ ദിവസം മാലിന്യം ശേഖരിച്ചത്. 

പഞ്ചായത്തിലെ മാലിന്യ പ്രശ്നത്തിനു പരിഹാരം കാണുന്നതിന് സമഗ്രമായ പദ്ധതിയാണു നടപ്പാക്കുന്നത്. ജൈവ മാലിന്യം സംസ്കരിക്കുന്നതിനുള്ള തുമ്പൂർമൂഴി മാതൃക യൂണിറ്റുകൾ പ്രവർത്തനസജ്ജമായി. പ്ലാസ്റ്റിക് സംസ്കരിക്കുന്നതിനുള്ള ഷ്രെഡിങ് യൂണിറ്റ് ഉടനെ ശരിയാകും. പൊതുസ്ഥലത്ത് മാലിന്യംതള്ളുന്നവരെ കണ്ടെത്താൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama