go

ശർക്കര ക്ഷാമം: 5 ലക്ഷം കിലോ പ്രാദേശികമായി വാങ്ങും

jaggery
SHARE

ശബരിമല ∙ അരവണ തയാറാക്കാനുള്ള  5 ലക്ഷം കിലോ ശർക്കര കൂടി പ്രാദേശികമായി വാങ്ങുന്നു. കരാർ എടുത്ത  മഹാരാഷ്ട്രയിലെ വർധമാൻ കമ്പനിക്ക് ആവശ്യത്തിനുള്ള ശർക്കര എത്തിക്കാൻ കഴിയാത്ത സാഹചര്യത്തിലാണിത്. പ്രാദേശികമായി വാങ്ങുമ്പോൾ  ലേലത്തിൽ നൽകിയതിനെക്കാൾ കിലോയ്ക്ക് 2 രൂപ വീതം കൂടും.

മഹാരാഷ്ട്രയിൽ മഴ കാരണം മുടങ്ങിയിരുന്ന ശർക്കര നിർമാണം കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്. ദേവസ്വം വിജിലൻസ് എസ്പി പി.ബിജോയിയെ  മഹാരാഷ്ട്രയിൽ അയച്ച് വർധമാൻ കമ്പനിയുടെ കൈവശം ആവശ്യത്തിനു സ്റ്റോക്ക് ഉണ്ടോ എന്നു പരിശോധിച്ചു. കൃത്യസമയത്ത് അവർ ശർക്കര എത്തിച്ചില്ലെങ്കിൽ പ്രതിസന്ധി ഉണ്ടാകും. അത് ഒഴിവാക്കാനാണ് ദേവസ്വം ബോർഡ് പ്രാദേശികമായി ശർക്കര വാങ്ങുന്നത്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama