go

ബോർഡിന് വെല്ലുവിളിയായി പമ്പയുടെ പുനർനിർമാണം

pamba
SHARE

പമ്പ ∙ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പ്രളയാനന്തര പമ്പയുടെ ശേഷിക്കുന്ന പുനർനിർമാണം ദേവസ്വം ബോർഡിന് ബാധ്യതയാകുന്നു. നദിയോട് ചേർന്നുള്ള നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്ന മാസ്റ്റർപ്ലാനിലെ നിർദേശമാണ് പ്രധാന തടസ്സം. കോൺക്രീറ്റിങ്ങിനും സിമന്റ് ഉപയോഗിച്ചുള്ള മറ്റു നിർമാണ ജോലികൾക്കും വനംവകുപ്പിന്റെ എതിർപ്പും നിലനിൽക്കുന്നു. 

കഴിഞ്ഞ പ്രളയത്തിൽ പമ്പയിലെ രാമമൂർത്തി മണ്ഡപം പാടെ തുടച്ചുനീക്കിയ നിലയിലായിരുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ വരെ ഒഴുകിമറഞ്ഞു.  മണ്ഡപം പുനഃസൃഷ്ടിക്കുക എന്നത് ദേവസ്വം ബോർഡിന് ഭാരിച്ച ഉത്തരവാദിത്തവും വെല്ലുവിളിയുമാണ്.രാമമൂർത്തി മണ്ഡപം നിലനിന്നിരുന്ന സ്ഥാനത്ത് താത്കാലിക പന്തൽ നിർമിച്ചാണ് ഇത്തവണ ഭക്തർക്ക് വിരിവയ്ക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. പ്രളയത്തിനു ശേഷം പമ്പയുടെ ഉപരിതലം പല തട്ടുകളായി മാറിക്കഴിഞ്ഞു.

ഇവിടെ കെട്ടിടങ്ങൾ നിർമിക്കുന്നതിനുള്ള അടിത്തറ ഒരുക്കുന്നതിനും സാധ്യത കുറവാണ്. സ്ഥിരം കെട്ടിടങ്ങൾക്കു പകരം നട്ടും ബോൾട്ടും ഉപയോഗിച്ചുള്ള ടെന്റുകൾ നിർമിച്ച് തീർഥാടകർക്കായി തുറന്നുകൊടുക്കാനാണ് ദേവസ്വം ബോർഡ് മരാമത്ത് വിഭാഗം ആലോചിക്കുന്നത്. അതതു വർഷത്തെ മണ്ഡലകാലത്ത് മാത്രമേ ടെന്റുകൾ സ്ഥാപിക്കാൻ വനംവകുപ്പ് അനുമതി നൽകുകയുള്ളൂ. സീസണു ശേഷം അവ നീക്കം ചെയ്യുകയും വേണം.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama