go

കന്യാസ്ത്രീമഠങ്ങൾ കേന്ദ്രീകരിച്ച് മോഷണം: 2 പേർ പിടിയിൽ

Handcuff
ജിബിൻ, രതീഷ്
SHARE

മല്ലപ്പള്ളി ∙ കന്യാസ്ത്രീമഠങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന 2 പേരെ കീഴ്‌വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി മാടപ്പള്ളി പുതുപ്പറമ്പിൽ രതീഷ് (20), മാടപ്പള്ളി ജിബിൻ സദനത്തിൽ ജിബിൻ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മോഷണം നടത്തിയ സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴാണ് പിടിയിലാകുന്നത്. മൂശാരിക്കവലയ്ക്കു സമീപം കന്യാസ്ത്രീകൾ നടത്തുന്ന ബഥനി ഹോസ്റ്റലിൽനിന്ന് ശനിയാഴ്ച പകൽ സ്കൂട്ടർ മോഷണം പോയിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് ഇരുവരും അറസ്റ്റിലായത്.

ജനുവരിയിൽ നെടുങ്ങാടപ്പള്ളി സെന്റ് ഫിലോമിനാസ് അഡോറേഷൻ കോൺവെന്റിലെ കന്യാസ്ത്രീയുടെ മുറിയിൽ സൂക്ഷിച്ചിരുന്ന 75,000 രൂപയും ഈമാസം 5ന് കുന്നന്താനം പ്രൊവിഡന്റ്സ് ഹോമിൽനിന്ന് 25,000 രൂപയും 20ന് വൈഎംസിഎപ്പടിയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ ചില്ല് തകർത്ത് 10,000 രൂപയും 2 മൊബൈൽ ഫോണും മോഷണം നടത്തിയത് ഇരുവരും സമ്മതിച്ചു. ഈമാസംതന്നെ കറുകച്ചാൽ പനയമ്പാല കന്യാസ്ത്രീമഠത്തിൽനിന്നു 25,000 രൂപ, ടാബ് എന്നിവയും നെടുങ്കുന്നം സ്കൂളിൽ സൂക്ഷിച്ചിരുന്ന 25,000 രൂപയും മോഷ്ടിക്കപ്പെട്ട കേസും ചോദ്യം ചെയ്യലിൽ തെളിഞ്ഞു.

ജില്ലാ പൊലീസ് മേധാവി ജി. ജയദേവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവല്ല ഡിവൈഎസ്പി ജെ. ഉമേഷ്കുമാറിന്റെ നിർദ്ദേശാനുസരണം പൊലീസ് ഇൻസ്പെക്ടർ ബി. അനിൽ, എസ്ഐമാരായ ബി.എസ്. ആദർശ്, സോമനാഥൻ നായർ, എസ്‌സിപിഒമാരായ കെ.എ. ഷാനവാസ്, പി.എച്ച്. അൻസീം, സിപിഒമാരായ ആർ. ബിനു, സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama