go

എടത്വ സെന്റ് ജോർജ് ചുണ്ടന് മാമ്മൻ മാപ്പിള ട്രോഫി

വിജയക്കുതിപ്പ്: കെ.സി. മാമ്മൻ മാപ്പിള ട്രോഫിക്കു വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേളയിൽ ചുണ്ടൻ വള്ളങ്ങളുടെ ഫൈനലിൽ എടത്വ സെന്റ് ജോർജ് ചുണ്ടൻ ഫാൻസ് ക്ലബ് തുഴഞ്ഞ സെന്റ് ജോർജ് ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു.                                                                              ചിത്രം: മനോരമ
വിജയക്കുതിപ്പ്: കെ.സി. മാമ്മൻ മാപ്പിള ട്രോഫിക്കു വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേളയിൽ ചുണ്ടൻ വള്ളങ്ങളുടെ ഫൈനലിൽ എടത്വ സെന്റ് ജോർജ് ചുണ്ടൻ ഫാൻസ് ക്ലബ് തുഴഞ്ഞ സെന്റ് ജോർജ് ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു. ചിത്രം: മനോരമ
SHARE

തിരുവല്ല ∙ കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്കു വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേളയിൽ സെന്റ് ജോർജ് ചുണ്ടൻ ജേതാക്കളായി. സിജോ വർഗീസ് തെക്കേടം ക്യാപ്റ്റനായി എടത്വ സെന്റ് ജോർജ് ചുണ്ടൻ ഫാൻസ് ക്ലബ് തുഴഞ്ഞ വള്ളം ഫൈനലിൽ കേരള പൊലീസ് ക്ലബ് തുഴഞ്ഞ ആയാപറമ്പ് വലിയ ദിവാൻജിയെയാണ് പരാജയപ്പെടുത്തിയത്. 5 ചുണ്ടൻവള്ളങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്.

വെപ്പ് എ ഗ്രേഡിൽ പാണ്ടങ്കരി സെന്റ് ജോർജ് ബോട്ട് ക്ലബിന്റെ ചെത്തിക്കാടനും ബി ഗ്രേഡിൽ വിബിസി മുട്ടേലിന്റെ പുന്നത്രപ്പുരയ്ക്കലും ഓടി വിഭാഗത്തിൽ സെന്റ് ജോസഫും തെക്കനോടി വിഭാഗത്തിൽ കാട്ടിൽതെക്കേതിലും ജേതാക്കളായി.

നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടന്ന മത്സരം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. വർ‌ക്കിങ് പ്രസിഡന്റ് വിക്ടർ ടി.തോമസ് അധ്യക്ഷത വഹിച്ചു. രാജ്യസഭ മുൻ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ സമ്മാനങ്ങൾ വിതരണം ചെയ്തു. കേന്ദ്ര ടൂറിസം ഡപ്യൂട്ടി ഡയറക്ടർ ജനറൽ ശ്രീവാസ് സഞ്ജയ് മുഖ്യാതിഥിയായിരുന്നു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama