go

ജനം ഒഴുകിയെത്തി; ആവേശം അണപൊട്ടി

കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്കുവേണ്ടിയുള്ള ഉത്രാടംതിരുനാൾ പമ്പാ ജലമേള ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യുന്നു. തനുജ കാർത്തിക്, വർഗീസ് പൊക്കച്ചേരി, വിക്ടർ ടി.തോമസ്, പി.ജെ. കുര്യൻ, കെ.കെ.സുരേഷ്, സന്തോഷ് ചിറമേൽ, അജിത് പിഷാരത്ത് എന്നിവർ സമീപം.
കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്കുവേണ്ടിയുള്ള ഉത്രാടംതിരുനാൾ പമ്പാ ജലമേള ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യുന്നു. തനുജ കാർത്തിക്, വർഗീസ് പൊക്കച്ചേരി, വിക്ടർ ടി.തോമസ്, പി.ജെ. കുര്യൻ, കെ.കെ.സുരേഷ്, സന്തോഷ് ചിറമേൽ, അജിത് പിഷാരത്ത് എന്നിവർ സമീപം.
SHARE

നീരേറ്റുപുറം ∙ പമ്പയുടെ ഇരകരകളിലും നിറഞ്ഞുനിന്ന ജനാവലിയുടെ ആവേശാരവവും കാലം തെറ്റിയെത്തിയ മഴക്കിലുക്കവും കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്കു വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേളയ്ക്ക് നൽകിയത് ഓണമേളത്തിന്റെ പൊലിമ. എല്ലാ വർഷവും ചിങ്ങത്തിലെ ഉത്രാടത്തിനു നടന്നിരുന്ന ജലമേള ഇത്തവണ പ്രളയം കാരണം മാറ്റിവയ്ക്കുകയായിരുന്നു.

മൂടിക്കെട്ടിയ അന്തരീക്ഷത്തിലാണ് മത്സരം തുടങ്ങിയത്. പുന്നമടക്കായലിലെ ജലരാജാക്കന്മാരായ ആയാപറമ്പ് വലിയ ദിവാൻജിയും വീയപുരവുമാണ് ആദ്യം മത്സരിച്ചത്. ആദ്യ ആവേശം ചുണ്ടൻ വള്ളങ്ങളുടെ ഫൈനലിൽ മത്സരിച്ച സെന്റ് ജോർജും വലിയ ദിവാൻജിയും നിലനിർത്തി. ഫൈനലിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണ് ഇരുവള്ളങ്ങളും കാഴ്ചവച്ചത്.  ചുണ്ടൻവള്ളങ്ങളുടെ മത്സരത്തിനു പിന്നാലെ വെപ്പ് എ ഗ്രേഡ്, ബി ഗ്രേഡ്, ഇരുട്ടുകുത്തി, ചുരുളൻ, ഓടി വള്ളങ്ങളും മത്സരിച്ചു. വെപ്പ് എ ഗ്രേഡിൽ -4, ബി ഗ്രേഡിൽ-2, ഇരുട്ടുകുത്തി-2, ചുരുളൻ-2, തെക്കനോടി വിഭാഗത്തിൽ-3 വള്ളങ്ങളും മത്സരിച്ചു. 

തലവടി പഞ്ചായത്ത് പ്രസിഡന്റ് ജനൂബ് പുഷ്പാകരൻ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗം സൂസമ്മ പൗലോസ്, പഞ്ചായത്തംഗങ്ങളായ റിൻസൺ, അജിത് പിഷാരടി, സിനിമാതാരം തനുജ കാർത്തിക്, സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷ്, സന്തോഷ് ചിറമേൽ, പുന്നൂസ് ജോസഫ്, വർഗീസ് പൊത്തച്ചേരിൽ, ടി.കെ.പ്രസന്നകുമാർ, കെ.പി.കുഞ്ഞുമോൻ, അരുന്ധതി അശോക്, ബിജു സി.ആന്റണി, ബിന്നി പി.ജോർജ് എന്നിവർ പ്രസംഗിച്ചു. വിവിധരംഗങ്ങളിൽ പ്രമുഖരായ ഡോ.എം.എസ്.സുനിൽ, അപർണ ലവകുമാർ, ഫെബി ഈപ്പൻ, വർഗീസ് ചാക്കോ, ജയലാൽ പട്ടംപറമ്പിൽ, റെജി സ്രാമ്പിക്കൽ, തോമസ് സെബാസ്റ്റ്യൻ, കാവ്യ കൃഷ്ണൻ, മാത്യൂസ് പി.ചെറിയാൻ, രാജശേഖരൻ എന്നിവരെ ആദരിച്ചു. 

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama