go

ഔഷധമൂല്യം: അത്തിയുടെ കറയ്ക്ക് പ്രിയം

കുമ്പളാംപൊയ്ക മുക്കരണത്ത് രാജന്റെ വീട്ടുമുറ്റത്തെ അത്തിമരത്തിൽ നിന്നുള്ള കറ ബക്കറ്റിൽ ശേഖരിക്കുന്നു.
കുമ്പളാംപൊയ്ക മുക്കരണത്ത് രാജന്റെ വീട്ടുമുറ്റത്തെ അത്തിമരത്തിൽ നിന്നുള്ള കറ ബക്കറ്റിൽ ശേഖരിക്കുന്നു.
SHARE

റാന്നി ∙ അത്തി, ഇത്തി, അരയാൽ, പേരാൽ എന്നിവ ചേരുന്നതാണ് നാൽപാമരം. ആൽ വർഗത്തിൽപ്പെടുന്ന അത്തിക്ക് ഔഷധ മൂല്യങ്ങളേറെ. കുമ്പളാംപൊയ്ക മുക്കരണത്ത് രാജന്റെ വീട്ടുമുറ്റത്തു വളരുന്ന അത്തിയുടെ കറയും തൊലിയും തേടിയെത്തുന്ന ആവശ്യക്കാരുടെ എണ്ണം വർധിച്ചു.

4 വർഷം മുൻപ് രാജൻ അത്തിയുടെ ശിഖരങ്ങൾ കോതിയപ്പോൾ പാലുപോലെ ദ്രാവകം ഒഴുകുന്നതു കണ്ടു. പിന്നീട് അതു ശുദ്ധജലമായി മാറി. ബക്കറ്റിൽ ശേഖരിച്ച ശുദ്ധജലത്തിനായി ആവശ്യക്കാരെത്തിയതോടെയാണ് ഇതിന്റെ ഔഷധ മൂല്യത്തെപ്പറ്റി രാജൻ ചികഞ്ഞത്. മേന്മകൾ മനസിലാക്കിയതോടെ അത്തി മരത്തിന് പ്രത്യേക സ്ഥാനം നൽകിയിരിക്കുകയാണ് രാജൻ. ചൊവ്വാഴ്ച വീണ്ടും ശിഖരങ്ങൾ കോതിയപ്പോൾ ലഭിച്ച ശുദ്ധജലവും ശേഖരിച്ചു വച്ചിട്ടുണ്ട്.

വൃക്ഷായുർവേദ പ്രകാരം തെക്കു വശത്താണ് അത്തി നടേണ്ടത്. കിഴക്ക് പേരാലിനും പടിഞ്ഞാറ് അരയാലിനും വടക്ക് ഇത്തിക്കുമാണ് സ്ഥാനം. ഹിന്ദുക്കൾ മരണാന്തര കർമങ്ങൾക്ക് അത്തിയുടെ കമ്പുകൾ ഉപയോഗിക്കാറുണ്ട്. അത്തിയുടെ തൊലി അരച്ചു പുരട്ടിയാൽ ത്വക്ക് രോഗങ്ങൾ മാറുമെന്ന് ഇതിൽ പഠനം നടത്തിയിട്ടുള്ളവർ കണ്ടെത്തിയിട്ടുണ്ട്. പ്രമേഹത്തിനും വയറ്റിലുണ്ടാകുന്ന രോഗങ്ങൾക്കും അത്തി ഗുണം ചെയ്യുമെന്നും പറയുന്നു. മുണ്ടിനീര്, നീർക്കെട്ട്, കോളറ, സ്ത്രീകൾക്കുണ്ടാകുന്ന രോഗങ്ങൾ, രക്ത സമ്മർദം എന്നിവയ്ക്കും ഉപയോഗിക്കാമെന്ന് ഗവേഷകർ രേഖപ്പെടുത്തിയിട്ടുണ്ട്. അത്തിപ്പഴങ്ങൾ വെള്ളത്തിലിട്ട് പൊതിഞ്ഞ് വച്ചശേഷം രാത്രി പഴവും വെള്ളവും സേവിച്ചാൽ ശോധനയും ദഹനശക്തിയും വർധിക്കും. 

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama