go

ചെളിക്കുഴി താണ്ടാതെ എന്നു ബസ് കയറാം

pathanamthitta-bus-stand
ഇട്ടിയപ്പാറ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ യാർഡ് ചെളിക്കുഴികളായി കിടക്കുന്നു.
SHARE

ഇടപ്പാവൂർ ∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് ചെളിക്കുഴികൾ താണ്ടാതെയെന്നു ബസുകളിൽ കയറിയിറങ്ങാം? ഇതിനുള്ള ഉത്തരം അടുത്ത കാലത്തൊന്നും ലഭിക്കുമെന്നു തോന്നുന്നില്ല. ബസ് സ്റ്റേഷനു കൂടി പ്രയോജനപ്പെടുന്ന ശബരിമല ഇടത്താവളത്തിന്റെ നിർമാണം മുടങ്ങിയതും യാർഡ് പുനരുദ്ധരിക്കാൻ സർക്കാരും ജനപ്രതിനിധികളുമൊന്നും ഫണ്ട് അനുവദിക്കാത്തതുമാണ് ചോദ്യത്തിന് ഉത്തരം കിട്ടുന്നതിനു തടസ്സം.

സ്ഥലം പഞ്ചായത്തിന്റേത്

വയൽ മണ്ണിട്ടു നികത്തി നിരപ്പാക്കിയ പഴവങ്ങാടി പഞ്ചായത്തിന്റെ സ്ഥലത്താണ് ബസ് സ്റ്റേഷൻ തുറന്നിട്ടുള്ളത്. ഇതിനുപയോഗിക്കുന്ന കെട്ടിടങ്ങളും പഞ്ചായത്തിന്റേതാണ്. സ്റ്റാൻഡ് തുറന്നപ്പോൾ യാർഡിൽ ടാറിങ് നടത്തിയിരുന്നു. പിന്നീട് അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ബസുകൾ കയറിയിറങ്ങി ടാറിങ് പൊളിഞ്ഞു. പിന്നാലെ ചെളിക്കുഴികൾ തെളിഞ്ഞു. മഴവെള്ളം കെട്ടിനിന്ന് ദിവസമെന്നോണം കുഴികൾ തെളിയുന്നു. ഇഡലി പാത്രത്തിന്റെ തട്ടുപോലെ കിടക്കുകയാണ് യാർഡ്.

ബസുകൾ സ്വകാര്യ സ്റ്റാൻഡിൽ

ചെളിക്കുഴികൾ താണ്ടി യാത്രക്കാർ സ്റ്റാൻഡിലെത്താൻ മടിക്കുന്നു. സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നാണ് അവർ ബസുകളിൽ കയറുന്നത്. കെഎസ്ആർടിസി ബസുകളധികവും നിർത്തുന്നതും സ്വകാര്യ ബസ് സ്റ്റാൻഡിലാണ്. യാർഡിന്റെ വശത്ത് കാടുംപ‌ടലും നിറഞ്ഞിരിക്കുന്നതും യാത്രക്കാർക്കു ഭീഷണിയാണ്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama