go

സന്നിധാനത്ത് മുറികൾ ബുക്ക് ചെയ്യാൻ ഓൺലൈൻ സൗകര്യം

pathanamthitta-sabarimala-pilgrims
ശബരിമലയിൽ ദർശനത്തിനായി കാത്തു നിൽക്കുന്ന തീർഥാടകർ.
SHARE

ശബരിമല ∙ തീർഥാടകർക്ക് സന്നിധാനത്ത് ഓൺലൈനായി പണമടച്ച് മുറികൾ ബുക്ക് ചെയ്യാം. www.onlinetdb.com എന്ന വെബ്സൈറ്റ് മുഖേന 15 ദിവസം മുൻപ് ബുക്ക് ചെയ്യണം. 104 മുറികളാണ് ഇതിനായി നീക്കി വച്ചിട്ടുള്ളത്. 350 മുതൽ 2,200 രൂപ വരെയാണ് വാടക. അതത് ദിവസം മുറിയെടുക്കുന്നതിന് 24 മണിക്കൂറും സൗകര്യമുണ്ടായിരിക്കും. സന്നിധാനത്തെ അക്കമഡേഷൻ സെന്ററിൽ നേരിട്ട് പണമടച്ച് മുറിയെടുക്കാം. 250 മുതൽ 1,500 രൂപയ്ക്കു വരെ മുറി ലഭിക്കും.

ഒരു മുറിയിൽ 4 പേർക്ക് കഴിയാം. കൂടുതൽപേർ ഉണ്ടെങ്കിൽ ആനുപാതികമായി പണമടയ്ക്കണം. 12, 16 മണിക്കൂർ സമയത്തേക്കാണ് മുറികൾ ലഭിക്കുക. അക്കമഡേഷൻ ഓഫിസിൽ നിന്ന് ലഭിക്കുന്ന രസീതുമായി ബന്ധപ്പെട്ട കെട്ടിടത്തിലെത്തി കെയർ ടേക്കറിൽ നിന്ന് താക്കോൽ വാങ്ങി മുറി ഉപയോഗിക്കാം. മുറികളുടെ ബുക്കിങ് സംബന്ധിച്ച പരാതികൾ support@onlinetdb.com എന്ന മെയിലിൽ അറിയിക്കാം.

അധിക ജീവനക്കാർ അതിഥി മന്ദിരങ്ങളിൽ വേണ്ടെന്ന് ദേവസ്വം

ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള അതിഥി മന്ദിരങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്ന് അധിക ജീവനക്കാരെ പിൻവലിക്കാൻ ആലോചന. അടുത്ത സീസൺ മുതൽ ഇത്തരം ജീവനക്കാരുടെ ‘അധിക’ സേവനം ഉപേക്ഷിക്കാനാണ് ബോർഡ് ആലോചിക്കുന്നത്. വിജിലൻസ് വിഭാഗവും ഇത്തരമൊരു നിർദേശം നൽകിയതായാണ് സൂചന.

ദിവസ വേതനക്കാരും കരാർ ജീവനക്കാരും ജോലി ചെയ്യുന്ന കേന്ദ്രങ്ങളിലേക്ക് മറ്റു സ്ഥലങ്ങളിൽ നിന്ന് ബോർഡിന്റെ സ്ഥിരം ജീവനക്കാരും എത്തുന്നത് അടുത്ത സമയത്താണ് ബോർഡിന്റെ ശ്രദ്ധയിൽപെട്ടു തുടങ്ങിയത്. ഇത്തരക്കാർ ബോർഡിന് അധിക ബാധ്യതയും സാമ്പത്തിക നഷ്ടവും വരുത്തിവയ്ക്കുന്നു എന്നാണ് കണ്ടെത്തൽ. ഓരോ സീസണിലും ആയിരത്തിലധികം പേരാണ് ഇങ്ങനെ അധിക ജോലി ചെയ്ത് ദേവസ്വം ബോർഡിനെ വീർപ്പുമുട്ടിക്കുന്നത്.

ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും സഹായികൾ 

മുതിർന്ന പൗരന്മാരും ഭിന്നശേഷിക്കാരും തീർഥാടനത്തിന് എത്തിയാൽ സഹായിക്കാൻ പരമ്പരാഗത പാതകളിൽ ഉൾപ്പെടെ സന്നദ്ധ സേവകരെ നിയമിക്കുന്നു. നിയമസഭാ സമിതിയുടെ ശുപാർശ നടപ്പാക്കുന്നതിന് നിലയ്ക്കലിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പ്രായമുള്ളവർ മലകയറുമ്പോൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി 18 സ്ഥലങ്ങളിലാണ് സേവനത്തിനായി വൊളന്റിയർമാരെ നിയോഗിക്കുന്നത്. 

പമ്പയിലും നിലയ്ക്കലിലും നിലവിലുള്ള ഇൻഫർമേഷൻ സെന്ററുകളുടെ സഹായത്തോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഹെൽപ് ഡെസ്കും പ്രവർത്തന സജ്ജമാക്കും. എഡിഎം ( ശബരിമല) എൻ.എസ്.കെ. ഉമേഷ് അധ്യക്ഷത വഹിച്ചു. 

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama