go
17 August 2018

കല്ലൂപ്പാറ:മഠത്തുംഭാഗം വടക്ക് പേരാലുംമൂട്ടിലായ മണ്ണുകുഴിയിൽ ഈപ്പൻ വർഗീസ് (തമ്പി – 68) നിര്യാതനായി. സംസ്കാരം പിന്നീട്.

കുളത്തുമൺ:മേലേവടക്കേതിൽ വീട്ടിൽ എൻ.വാസുക്കുട്ടിയുടെ (റിട്ട. തഹസിൽദാർ) ഭാര്യ പി. എൻ. യശോധര (85) നിര്യാതയായി. സംസ്കാരം ഇന്നു 3.30ന്. പുനലൂർ ഐക്കരക്കോണം പത്തിശേരിൽ കുടുംബാംഗമാണ്. മക്കൾ: വി. ദീദു, പരേതനായ അഡ്വ. വി. മഞ്ജു (മുൻ ഗവൺമെന്റ് പ്ലീഡർ). മരുമക്കൾ: ഷൈനി, ലിസി.

അയിരൂർ:പ്ലാങ്കമൺ കരിമ്പിൽ മേലേൽ ജോൺ ഏബ്രഹാമിന്റെ മകൻ ചെറിയാൻ കെ. ജോൺ (പൊന്നച്ചൻ –43) നിര്യാതനായി. മൃതദേഹം ഇന്ന് ഒന്നിന് കർമ്മേൽ സൺഡേ സ്കൂളിൽ കൊണ്ടുവരും. സംസ്കാരം നാലിന് കർമ്മേൽ‌ മാർത്തോമ്മാ പള്ളിയിൽ.

വടശേരിക്കര:പുതുശേരിമല കുളികടവുങ്കൽ കാലായിൽ സന്തോഷിന്റെ ഭാര്യ ശോഭന (40) നിര്യാതയായി. സംസ്കാരം നാളെ രണ്ടിന്. മക്കൾ: അമൃത സന്തോഷ്, അർച്ചന സന്തോഷ്.

മണ്ണടി:കണ്ണംപാറ വീട്ടിൽ ബേബിയുടെ ഭാര്യ എസ്. ഏലിയാമ്മ (75) നിര്യാതയായി. സംസ്കാരം ഇന്നു 10.30നു ടിപിഎം ഏനത്ത് സഭാ ഹാളിൽ ശുശ്രൂഷയ്ക്കുശേഷം ടിപിഎം സഭാ സെമിത്തേരിയിൽ. മക്കൾ: യേശുദാസൻ, ഗ്രേസിക്കുട്ടി. മരുമക്കൾ: എലിസബത്ത്, സാംകുട്ടി.

മഞ്ഞനിക്കര:കിഴക്കേച്ചരുവിൽ കെഎസ്ആർടിസി റിട്ട. ഉദ്യോഗസ്ഥൻ കെ.ജി.മത്തായിയുടെ ഭാര്യ റോസമ്മ (67) നിര്യാതയായി. സംസ്കാരം പിന്നീട്. വാര്യാപുരം അമ്പലത്തിങ്കൽ കുടുംബാംഗമാണ്.

പന്തളം:മങ്ങാരം അനുപത്തിൽ പി. ആർ. ജയപ്രകാശിന്റെയും ഒ‍ാമനയുടെയും മകൻ അനുപം ബേക്കറി ഉടമ ജെ. അനീഷ്കുമാർ (37) നിര്യാതനായി. സംസ്കാരം നടത്തി . ഭാര്യ: ലക്ഷ്മി. മക്കൾ: ആദിശങ്കർ, ഹരിശങ്കർ. സഞ്ചയനം ഞായർ ഒൻപതിന്.

അടൂർ:അമ്മകണ്ടങ്കര ശിവശൈലത്തിൽ പി.ശിവശങ്കരപിള്ള ( 67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കെ. എൽ. അജിത. മക്കൾ: അനൂപ്ശങ്കർ, അനന്ദുശങ്കർ. സഞ്ചയനം ഞായർ ഒൻപതിന്.

അടൂർ:പ്ലാന്റേഷൻ കോർപറേഷൻ റിട്ട. ജനറൽ മാനേജർ മണക്കാല വടക്കേത്തലയ്ക്കൽ തറയിൽ ബംഗ്ലാവിൽ പി. സി. തോമസിന്റെ ഭാര്യ നിര്യാതയായ ശാന്തമ്മയുടെ (79) സംസ്കാരം ഇന്ന് 8.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം വെള്ളക്കുളങ്ങര കണ്ണങ്കോട് മാർത്തോമ്മാ പള്ളിയിൽ.

അടൂർ:സ്റ്റാൻഡേർഡ് ഒ‍ാട്ടോ ഫ്യൂവൽസ് ഉടമ പടിഞ്ഞാറ്റിടത്ത് മങ്ങാട്ടേത്ത് പി. എ. ജോർജ് മുതലാളി ( കെ‍ാച്ചുണ്ണൂണ്ണി–90) നിര്യാതനായി. സംസ്കാരം നാളെ രണ്ടിന് വെള്ളക്കുളങ്ങര കണ്ണങ്കോട് മാർത്തോമ്മാ പള്ളിയിൽ. അടൂർ അർബൻ ബാങ്ക് പ്രസിഡന്റ്, വൈഎംസിഎ പ്രസിഡന്റ്, പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കോട്ടയം പറങ്ങോട്ട് പരേതയായ ലീലാമ്മ. മക്കൾ: ഷെറി, റോയി, റോബി, റീന, പരേതനായ റെഞ്ചി. മരുമക്കൾ: സൂസൻ, സുജ, ബെൻസി, ഷീന, സലീം.

കിഴ്‌വായ്പൂര്:പാടിമൺ കൃഷ്ണവിലാസത്തിൽ പരേതനായ ബാലകൃഷ്‌ണപിള്ളയുടെ ഭാര്യ പാറുക്കുട്ടിയമ്മ (77) നിര്യാതയായി. സംസ്കാരം പിന്നീട്. മകൻ: കൃഷ്ണകുമാർ. മരുമകൾ:സുജാത

മുറി‍ഞ്ഞകൽ:ശ്രീനാരായണവിലാസത്തിൽ (പാറുവേലി‍ൽ) കെ. രാമൻ ( പെ‍ാടിയൻ– 78) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന്. ഭാര്യ: രാജമ്മ. മക്കൾ: ബിനു, വിനോദ്, മ‍ഞ്ജു. മരുമക്കൾ: സ്മിത, ലൈവി, രാജീവ്.

മണ്ണടി:കണ്ണംപാറ ബേബിയുടെ ഭാര്യ എസ്. ഏലിയാമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് 10.30ന് എനാത്ത് ടിപിഎം സഭാ ഹാളിലെ ശുശ്രൂഷക്ക് ശേഷം ടിപിഎം സെമിത്തേരിയിൽ. മക്കൾ: യേശുദാസൻ, ഗ്രേസികുട്ടി. മരുമക്കൾ: എലിസബത്ത്, സാംകുട്ടി.

അയിരൂർ:പകലോമറ്റം താഴമൺ രാമനാലിൽ കെ. വി. വർഗീസിന്റെ ഭാര്യ മോളിക്കുട്ടി (78) നിര്യാതയായി. മൃതദേഹം നാളെ 10.30ന് ചങ്ങനാശേരി പെരുന്നയിലുള്ള വസതിയിൽ കെ‍ാണ്ടുവരും .സംസ്കാരം രണ്ടിന് വസതിയിൽ ശുശ്രൂഷക്ക് ശേഷം ചങ്ങനാശേരി റൂബി നഗർ സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. കവുങ്ങുംപ്രയാർ മുണ്ടുമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: ബിജു (ലക്നൗ), ഡോ. ബോജി ( കാനഡ), ബിജി (ബ്രൂണെ). മരുമക്കൾ: ഷൈനി, ഡോ. സിസി (കാനഡ), സാബു (ബ്രൂണൈ).

വെള്ളാപ്പള്ളി:പായിപ്പാട് തറക്കുന്നേൽ ടി. ഡി. സാംകുട്ടി ( 61) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് കുന്നന്താനം ശാരോൺ ഫെലോഷിപ് രഹബോത്ത് ചർച്ചിന്റെ മുണ്ടിയപ്പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ.

അടൂർ:വയലാ നെല്ലിക്കുന്നിൽ സാമുവലിന്റെ ഭാര്യ റാഹേൽ (103) നിര്യാതയായി. സംസ്കാരം ഇന്ന് 12ന്. മക്കൾ: എസ്. ഡേവിഡ്, എൻ. എസ്. ജോർജ്, എൻ. മേരി.

അടവി ഇക്കോ ടൂറിസം
Snap By: : Vinoy Thomas
Post Your News
Post Your News