കുറഞ്ഞസമയം കൊണ്ടൊരു സിനിമ; ഗിന്നസ് ലക്ഷ്യമിട്ട് ‘വിശ്വഗുരു’

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിശ്വഗുരു സിനിമയിൽ നിന്ന് വിശ്വഗുരു സിനിമയിൽ നിന്ന്

തിരുവനന്തപുരം∙ ഏറ്റവും കുറഞ്ഞ സമയം കൊണ്ടൊരു സിനിമ. ഗിന്നസ് ബുക്കിൽ സ്ഥാനം നേടാനും അതുവഴി മലയാളത്തെ ലോകസിനിമാ ഭൂപടത്തിൽ എത്തിക്കുവാനും ലക്ഷ്യമിട്ടാണു വിശ്വഗുരു എന്നു നാമകരണം ചെയ്തിരിക്കുന്ന ചിത്രം. 

ജാതിമതചിന്തകൾക്കതീതമായി ഏകലോകദർശനം ചമച്ച ശ്രീനാരായണഗുരുവിനെ അവതരിപ്പിക്കാനുള്ള ശ്രമമാണിത്. വിജീഷ് മണിയാണു ചിത്രത്തിന്റെ സംവിധായകൻ. സ്ക്രിപ്റ്റ് മുതൽ റിലീസ് വരെയുള്ള എല്ലാ സംഗതികളും ചുരുങ്ങിയ സമയം കൊണ്ടു ചെയ്തു തീർക്കുന്നുവെന്നതാണു വിശ്വഗുരുവിന്റെ ഹൈലൈറ്റ്.

ഈ മാസം 27നു രാത്രി തിരക്കഥ രചിച്ചു ഷൂട്ടിങ് തുടങ്ങിയ ചിത്രം ഇന്നലെ രാത്രി 11.30 മണിക്കു നിള തിയറ്ററിൽ പ്രദർശിപ്പിച്ചു. ഷൂട്ടിങ്ങിനു പുറമെ ടൈറ്റിൽ റജിസ്ട്രേഷൻ, പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ, പോസ്റ്റർ ഡിസൈനിങ്, സെൻസറിങ്, പോസ്റ്റർ ഒട്ടിക്കൽ തുടങ്ങി പ്രദർശനം വരെയുള്ള എല്ലാ സംഗതികളും ഈ സമയപരിധിക്കുള്ളിൽ ചെയ്തു തീർത്തു.

ഗിന്നസ് റിക്കാർഡ്സിനുവേണ്ടി സ്ക്രിപ്റ്റ് മുതൽ റിലീസ് വരെയുള്ള എല്ലാ കാര്യങ്ങളും ലൈവ് ആയി പകർത്താനുള്ള ക്യാമറാടീമും ഷൂട്ടിങ് ടീമിനൊപ്പമുണ്ടായിരുന്നു. പുരുഷോത്തമൻ, കൈനക്കരി, ഗാന്ധിയൻ ചാച്ചാ ശിവരാജൻ, കലാധരൻ, കലാനിലയം രാമചന്ദ്രൻ, ഹരികൃഷ്ണൻ, കെപിഎസി ലീലാകൃഷ്ണൻ, റോജി പി.കുര്യൻ, ഷെജിൻ, ബേബി പവിത്ര എന്നിവരാണ് അഭിനേതാക്കൾ.

സംവിധാനം–വിജീഷ് മണി, ബാനർ–അനശ്വര മൂവിസ്, നിർമാണം–എ.വി. അനൂപ്, വിജീഷ് മണി, തിരക്കഥ–പ്രമോദ് പയ്യന്നൂർ, ഛായാഗ്രഹണം–ലോകനാഥൻ, ചമയം–പട്ടണം റഷീദ്, വസ്ത്രാലങ്കാരം–ഇന്ദ്രൻസ് ജയൻ, കല–അർക്കൻ,

ക്രിയേറ്റിവ് കോൺട്രിബ്യൂഷൻ–സച്ചിദാനന്ദസ്വാമി, പശ്ചാത്തലസംഗീതം–കിളിമാനൂർ രാമവർമ, എഡിറ്റിങ്–ലിബിൻ, പിആർഒ–അജയ് തുണ്ടത്തിൽ. വർക്കല ശിവഗിരി മഠവും അനുബന്ധ സ്ഥലങ്ങളുമായിരുന്നു ലൊക്കേഷൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.