കോവളം–വിഴിഞ്ഞം കടൽ അപൂർവ അലങ്കാര മൽസ്യങ്ങളുടെ അക്ഷയഖനി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിഴിഞ്ഞം തീരക്കടലിൽ കാണപ്പെടുന്ന അലങ്കാര മൽസ്യങ്ങളിലൊന്നായ ഏഞ്ചൽ മൽസ്യ ഇനങ്ങളിലൊന്ന് വിഴിഞ്ഞം തീരക്കടലിൽ കാണപ്പെടുന്ന അലങ്കാര മൽസ്യങ്ങളിലൊന്നായ ഏഞ്ചൽ മൽസ്യ ഇനങ്ങളിലൊന്ന്

വിഴിഞ്ഞം∙ കോവളം, വിഴിഞ്ഞം തീരക്കടലുകൾ അലങ്കാരമൽസ്യങ്ങളുടെ അക്ഷയഖനിയാണെന്നു ബന്ധപ്പെട്ട വിദഗ്ധർ. ഇവയുടെ സംരക്ഷണം, ടൂറിസം വികസനസാധ്യത എന്നിവ മുൻനിർത്തി പ്രദേശത്തെ കടലിൽ കൃത്രിമ പാര് ഒരുക്കി ആവാസവ്യവസ്ഥയ്ക്കു സാഹചര്യമൊരുക്കണമെന്ന ആവശ്യമുയർന്നു. കയറ്റുമതി കമ്പോളത്തിൽ വൻ ഡിമാൻഡുള്ള അപൂർവ ഇനത്തിൽപ്പെടുന്ന ഒട്ടനേകം അലങ്കാരമൽസ്യങ്ങൾ വിഴിഞ്ഞം തീരമേഖലയിലുണ്ടെന്നു കേന്ദ്ര സമുദ്ര മൽസ്യ ഗവേഷണ കേന്ദ്ര (സിഎംഎഫ്ആർഐ)ത്തിന്റെ പഠന– ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

കരയോടടുത്തു വരെ സ്വാഭാവിക ആഴക്കൂടുതൽ, പാരുകൾ എന്നിവയുടെ സാന്നിധ്യം വൈവിധ്യമാർന്ന അലങ്കാരമൽസ്യ ഇനങ്ങളെ ഇവിടേക്ക് ആകർഷിക്കുന്നതായി വിദഗ്ധർ പറയുന്നു. പൂമ്പാറ്റ മൽസ്യം, വിവിധ ഇനങ്ങളിലുള്ള ഏയ്ഞ്ചൽ മൽസ്യങ്ങൾ, ഡാംഷെൽ തുടങ്ങി ആകർഷക അലങ്കാരമൽസ്യങ്ങളുടെ കലവറയാണിവിടം. തീരത്തോടടുത്തു തന്നെ ഇവയെ കണ്ടെത്താനാകുമെന്നതാണു പ്രത്യേകത.

അമ്യൂസ്മെന്റ് പാർക്ക് സജ്ജമാക്കുമെന്നു കരുതുന്ന വെള്ളാറിലെ ക്രാഫ്റ്റ് വില്ലേജ് സമുച്ചയം അമ്യൂസ്മെന്റ് പാർക്ക് സജ്ജമാക്കുമെന്നു കരുതുന്ന വെള്ളാറിലെ ക്രാഫ്റ്റ് വില്ലേജ് സമുച്ചയം

സിഎംഎഫ്ആർഐയുടെ വിഴിഞ്ഞത്തെ മറൈൻ അക്വേറിയത്തിൽ കാഴ്ചക്കാർക്കു വിരുന്നൊരുക്കുന്ന അപൂർവ ഇനങ്ങളിൽപ്പെടുന്ന അലങ്കാരമൽസ്യങ്ങളുൾപ്പെടെയുള്ളവ വിഴിഞ്ഞം തീരക്കടലിൽ നിന്നു ലഭിച്ചവയാണ്. ഇവിടത്തെ അലങ്കാരമൽസ്യങ്ങളുടെ ആവാസത്തെ സ്വാഭാവികരീതിയിലും ഭംഗിയിലും നിലനിർത്തുന്നതിനായിട്ടാണു സംരക്ഷണ പദ്ധതി വേണമെന്ന് ഈ രംഗത്തുള്ളവരിൽ നിന്ന് ആവശ്യമുയർന്നിട്ടുള്ളത്.

കടലിൽ കൃത്രിമ പാര് പദ്ധതി നടപ്പാക്കി ഇവയെ സ്വാഭാവിക അവസ്ഥയിൽ നിലനിർത്തിയാൽ ടൂറിസം വികസനരംഗത്തിനും മുതൽക്കൂട്ടാകുമെന്നു ബന്ധപ്പെട്ടവർ പറയുന്നു. സ്കൂബാ ഡൈവിങ് പോലുള്ള പുതുമയുള്ള ടൂറിസം പദ്ധതികളുടെ ആകർഷണകേന്ദ്രമാക്കി മാറ്റാനുമാകുമെന്നാണു കണക്കുകൂട്ടൽ.

കണ്ണാടിമീൻ അപൂർവം; പിന്നീട് നീലയായി മാറും

കോവളം∙ കോവളം കടലിൽ നിന്നു ലഭിച്ച സ്ഫടികരൂപത്തിലുള്ള അലങ്കാല മൽസ്യം അപൂർവ ഇനത്തിൽപ്പെട്ടതു തന്നെയെന്ന് വിദഗ്ധർ. അലങ്കാര മൽസ്യ കയറ്റുമതി കമ്പോളത്തിൽ വൻവിലയും ഡിമാൻഡുമുള്ള പൗഡർ ബ്ലൂ ടാങ് മൽസ്യത്തിന്റെ ലാർവ ദശ കഴിഞ്ഞ രൂപത്തിലുള്ളതാണ് ഇതെന്നും കേന്ദ്ര സമുദ്ര മൽസ്യ ഗവേഷണ കേന്ദ്രത്തിലെ അധികൃതർ പറഞ്ഞു. ലാർവ ദശ കഴിഞ്ഞുള്ള (പോസ്റ്റ് ലാർവ സ്റ്റേജ്) രൂപത്തിലുള്ളതായതിനാലാണ് സ്ഫടിക സമാനമായ രൂപം.

വിഴിഞ്ഞം തീരക്കടലിൽ കാണപ്പെടുന്ന അലങ്കാര മൽസ്യങ്ങളിലൊന്നായ ശലഭ മൽസ്യ ഇനങ്ങളിലൊന്ന് വിഴിഞ്ഞം തീരക്കടലിൽ കാണപ്പെടുന്ന അലങ്കാര മൽസ്യങ്ങളിലൊന്നായ ശലഭ മൽസ്യ ഇനങ്ങളിലൊന്ന്

ഇതു വളർന്നു കഴിഞ്ഞാൽ, നീലയും ഇളം നീലയും മഞ്ഞയും നിറങ്ങളോടെയുള്ള മനോഹര മൽസ്യമായി രൂപാന്തരം പ്രാപിക്കും. ശരീരം ഇളംനീല നിറത്തിലും മുതുകു ഭാഗത്തെ നേർത്ത ചിറകുകൾക്ക് മഞ്ഞ നിറവും തല ഭാഗത്തിനു കടുംനീലയും വാലുകളിൽ ഇളം, കടുത്ത നീലനിറങ്ങൾ വരകളായുമുള്ള ഇവയുടെ അലങ്കാരങ്ങളാണ് ഈ മീനിനെ അതിസുന്ദരിയാക്കുന്നത്.

വിഴിഞ്ഞം തീരക്കടലിൽ കാണപ്പെടുന്ന അലങ്കാര മൽസ്യങ്ങളിലൊന്നായ ഡാംസെൽ വിഴിഞ്ഞം തീരക്കടലിൽ കാണപ്പെടുന്ന അലങ്കാര മൽസ്യങ്ങളിലൊന്നായ ഡാംസെൽ

വളർച്ചയെത്തിയാൽ 15 മുതൽ 25 സെ.മീ. വരെ നീളമുണ്ടാകും. വിഴിഞ്ഞം, കോവളം തീരങ്ങളിൽ അപൂർവമായി കാണപ്പെടുന്ന ഇവ കൂടുതലും കിഴക്കൻ തീരങ്ങളിലാണ് ഏറെ കാണുക. കൂട്ടമായി സഞ്ചരിക്കുന്ന സ്വഭാവമുള്ളതാണ്. പവിഴപ്പുറ്റുകളുടെ സാന്നിധ്യമുള്ളിടങ്ങളിലാണ് ഏറെയും കാണുക.

കുഞ്ഞു ദശയിലുള്ളവ അക്വേറിയം സാഹചര്യത്തിൽ അതിജീവിക്കാൻ സാധ്യത കുറവാണ്. കാഴ്ചയ്ക്ക് സ്ഫടിക സമാന രൂപത്തിലുള്ള അദ്ഭുതമീൻ ബീച്ചിലെ ലൈഫ് ഗാർഡ് ഇബ്രാഹിമിനാണ് ലഭിച്ചത്. 

Your Rating: