ജലസമൃദ്ധി പദ്ധതിക്കു കരമനയാറ്റിൻ തീരത്ത് തുടക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാട്ടാക്കട മണ്ഡലത്തിൽ നടപ്പാക്കുന്ന ജലസമൃദ്ധി പദ്ധതി മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു. കാട്ടാക്കട മണ്ഡലത്തിൽ നടപ്പാക്കുന്ന ജലസമൃദ്ധി പദ്ധതി മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു.

മലയിൻകീഴ്∙ വരുംതലമുറയ്ക്കായ് മണ്ണിനെയും ജലാശയങ്ങളെയും സംരക്ഷിക്കാൻ ലക്ഷ്യമിടുന്ന ജലസമൃദ്ധി പദ്ധതിക്കു കരമനയാറ്റിൻ തീരത്ത് തുടക്കമായി. പച്ചയോലയിൽ മെടഞ്ഞുണ്ടാക്കിയ വേദിയിൽ തയാറാക്കിയ കൽവിളക്കിൽ വിശിഷ്ട വ്യക്തികൾ ദീപം തെളിച്ചപ്പോൾ നാടൊന്നടങ്കം കൈകോർത്ത് ഏറ്റുപറഞ്ഞു. കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കുന്ന ജലസമൃദ്ധി പദ്ധതി, കരമനയാറ്റിൻ തീരത്തെ കുണ്ടമൺകടവിൽ ലോകജലദിനത്തിൽ മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.

ആപത്തിലാണ് ആവശ്യങ്ങൾക്കു പ്രാധാന്യം. ഇപ്പോൾ അനുഭവപ്പെടുന്ന വേനലിൽ നാം കുടിവെള്ളത്തിന്റെ വിലയെന്തെന്ന് അറിഞ്ഞു. അതിനാൽ ജലസംരക്ഷണത്തിന്റെ പ്രധാന്യം മനസ്സിലാക്കി അവസരം മുതലെടുത്തു പദ്ധതിക്കായി പ്രവർത്തിക്കണമെന്നും തോമസ് ഐസക് പറഞ്ഞു. മുഖ്യാതിഥിയായ മന്ത്രി സുനിൽകുമാർ ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്ലാനിങ് ബോർഡ് ഉപാധ്യക്ഷൻ പ്രഫ. വി.കെ.രാമചന്ദ്രൻ പദ്ധതിരേഖ ഹരിത കേരള മിഷൻ വൈസ് ചെയർപഴ്സൻ ടി.എൻ.സീമയ്ക്ക് നൽകി പ്രകാശനം ചെയ്തു. ഐ.ബി.സതീഷ് എംഎൽഎ അധ്യക്ഷത വഹിച്ചു.

ജലാശയങ്ങളോടു ചേർന്നു കിടക്കുന്ന നിയോജക മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലാണു ജലസമൃദ്ധി പ്രാവർത്തികമാക്കുന്നത്. പന്ത്രണ്ടോളം വകുപ്പുകളെ ഏകോപിപ്പിച്ചു ഗ്രാമപഞ്ചായത്തുകൾ, സന്നദ്ധ, സാംസ്ക്കാരിക സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണു പദ്ധതി യാഥാർഥ്യമാക്കുന്നത്.

പതിനഞ്ചു കർമപദ്ധതികളും തയാറാക്കിയിട്ടുണ്ട്. കലക്ടർ വെങ്കിടേസപതി, സ്വാമി സന്ദീപാനന്ദഗിരി, കവി മുരുകൻകാട്ടാക്കട, ജസ്റ്റിൻ തോമസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ അനിൽകുമാർ, ചന്ദ്രൻ നായർ, കുമാരിമായ, ജില്ലാപഞ്ചായത്തംഗങ്ങളായ ശോഭനകുമാരി, ലതാകുമാരി, വിളപ്പിൽ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

കയർഭൂവസ്ത്രം പ്രാവർത്തികമാക്കിയാൽ മന്ത്രിയുടെ വക സമ്മാനം

വേനലിൽ ജലാശയങ്ങളുടെ തീരത്ത് ഏറ്റവും കൂടുതൽ കയർഭൂവസ്ത്ര പദ്ധതി പ്രാവർത്തികമാക്കുന്ന ജില്ലയ്ക്ക് 10 ലക്ഷം സമ്മാനം നൽകുമെന്ന് മന്ത്രി തോമസ് ഐസക്. കയർപായ്കൾ ഉപയോഗിച്ചു ജലശായങ്ങളുടെ കരകളിൽ സംരക്ഷണഭിത്തികൾ ഒരുക്കുകയും പുല്ലും സസ്യങ്ങളും വച്ചുപിടിപ്പിക്കുന്നതുമാണു പദ്ധതി. രണ്ടും മൂന്നും സ്ഥാനങ്ങൾക്കും സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ജനകീയ മൽസരമായി ഇതിനെ കാണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ജലസമൃദ്ധി പദ്ധതിയെന്ന ആശയം മുന്നോട്ടുവച്ച ഐ.ബി.സതീഷ് എംഎൽഎയെയും അഭിനന്ദിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.