ടൂറിസം വികസന പദ്ധതി നടപ്പാക്കാനാവാത്തതു തീരത്ത് ആശങ്കയുണർത്തുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചിറയിൻകീഴ്∙ പെരുമാതുറ, താഴംപള്ളി, മുതലപ്പൊഴി തീരദേശം ഉൾപ്പെടുത്തി പെരുമാതുറയുടെ സമ്പൂർണ വികസനത്തിനു വഴിയൊരുക്കുമെന്നാശിച്ച മുൻ സർക്കാർ പ്രഖ്യാപിച്ച മൂന്നു കോടി രൂപയുടെ ടൂറിസം വികസന പദ്ധതി നടപ്പാക്കാനാവാത്തതു തീരത്ത് ആശങ്കയുണർത്തുന്നു. ഒന്നര വർഷം മുൻപ് ജില്ലയിലെ വിനോദസഞ്ചാര മേഖലകളിലെ വികസന സാധ്യതകളെക്കുറിച്ച് അന്നത്തെ വകുപ്പുമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതാധികാരികളുടെ യോഗത്തിൽ മൂന്നുകോടി രൂപയുടെ വികസന പ്രവർത്തങ്ങൾക്കാണു പെരുമാതുറ–താഴംപള്ളി–മുതലപ്പൊഴി കേന്ദ്രീകരിച്ചു സർക്കാർ അനുമതി നൽകിയിരുന്നത്.

ദിനംപ്രതി സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന പ്രകടമായിട്ടുള്ള താഴംപള്ളി, മുതലപ്പൊഴി തീരത്തും പെരുമാതുറ പാലം കേന്ദ്രീകരിച്ചും യുദ്ധകാലാടിസ്ഥാനത്തിൽ പ്രാഥമിക സൗകര്യങ്ങളടക്കം ഏർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നതിനിടെയാണു വിനോദസഞ്ചാരികളുടെ ആവശ്യം പരിഗണിച്ച് ആദ്യഘട്ടമെന്ന നിലയിൽ അടിസ്ഥാന വികസനപദ്ധതികളുടെ പൂർത്തീകരണത്തിനായി സർക്കാർ അടിയന്തര പ്രാധാന്യത്തോടെ മൂന്നുകോടി രൂപ അനുവദിച്ചത്. തുടർന്നു പെരുമാതുറ കേന്ദ്രീകരിച്ചു ടൂറിസം വികസനത്തിന്റെ സാധ്യതകളെക്കുറിച്ചു സർക്കാർ തലത്തിൽ ഉദ്യോഗസ്ഥസംഘം സ്ഥലത്തെത്തുകയും റിപ്പോർട്ട് തയാറാക്കി സർക്കാരിനു കൈമാറുകയും ചെയ്തിരുന്നു.

ആദ്യഘട്ടമെന്ന നിലയിൽ പാലങ്ങൾക്കിരുവശത്തും പെരുമാതുറ, മുതലപ്പൊഴി തീരങ്ങൾ കേന്ദ്രീകരിച്ചും ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്ഥാപിക്കൽ, വാഹന പാർക്കിങ്ങിനു പ്രത്യേക സ്ഥലം കണ്ടെത്തൽ, കുട്ടികൾക്കായുള്ള പാർക്ക്, കളിസ്ഥലം, സഞ്ചാരികൾക്കായി ആധുനിക വിശ്രമകേന്ദ്രം, ശൗചാലയങ്ങൾ, തീരങ്ങൾ കേന്ദ്രീകരിച്ച് ഇരിപ്പിടങ്ങൾ, ലഘുഭക്ഷണകേന്ദ്രങ്ങൾ എന്നിവയായിരുന്നു പ്രധാനമായും പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ പദ്ധതിയിൽ വിഭാവനം ചെയ്തിരുന്ന പാലത്തിനു മുകളിൽ വഴിവിളക്കുകൾ സ്ഥാപിക്കുന്ന പ്രക്രിയ മാത്രമാണു പൂർത്തീകരിച്ചത്.

നിലവിൽ പാലത്തിൽ സ്ഥാപിച്ചിട്ടുള്ള 24ൽപ്പരം വഴിവിളക്കുകളിൽ ഒരെണ്ണം പോലും പ്രവർത്തനക്ഷമമാകാത്തതു തീരത്ത് വ്യാപക പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഷൂട്ടിങ്ങിന്റെ ഭാഗമായി പ്രമുഖ നടൻ മോഹൻലാൽ അടക്കമുള്ള സിനിമയിലെ മുൻനിര പ്രവർത്തകർ മുതലപ്പൊഴി തീരത്തെത്തിയിരുന്നു. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻപോലും സൗകര്യമില്ലാത്ത തീരത്തു കൂടുതൽ നേരം തങ്ങാനുള്ള അസൗകര്യം കണക്കിലെടുത്തു സംഘം പതിവിലും നേരത്തെ സ്ഥലം വിടേണ്ടിവന്നതും തീരത്ത് ഏറെ ചർച്ചാവിഷയമായിരുന്നു.

സഞ്ചാരികൾ തിങ്ങിക്കൂടുന്ന പെരുമാതുറ തീരത്തോടു ചേർന്നുള്ള അഴിമുഖംവരെ നീളുന്ന പ്രദേശത്തു സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തന ക്ഷമമാക്കുന്നതിലും നടപടികൾ അനന്തമായി നീളുന്നത് ഒട്ടേറെ ദുരിതങ്ങൾക്കിടയാക്കുന്നതായി പരാതിയുണ്ട്. മാസങ്ങൾ പിന്നിട്ടിട്ടും പൊലീസ് എയിഡ്പോസ്റ്റുൾപ്പെടെ വിനോദസഞ്ചാരികൾക്കു സുരക്ഷയൊരുക്കുന്നതിലും മുതലപ്പൊഴിയിലടക്കം നീന്തലുൾപ്പെടെ വിനോദങ്ങളിലേർപ്പെടുന്ന സഞ്ചാരികളുടെ സുരക്ഷ മുൻനിർത്തി ലൈഫ്ഗാർഡുകളെ നിയോഗിക്കുന്നതിലും തീരുമാനം വൈകുന്നതും വൻ പ്രതിഷേധങ്ങൾക്കു വഴിയൊരുക്കിയിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.