കോടതി ഉത്തരവ്: വീട് ഒഴിപ്പിച്ചു, പൊളിച്ചു കാട്ടാക്കടയിൽ ഇന്ന് ബിജെപി ഹർത്താൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കിള്ളി മേച്ചിറയിൽ കോടതി ഉത്തരവിനെ തുടർന്ന് വീട് പൊളിക്കുന്നു. കിള്ളി മേച്ചിറയിൽ കോടതി ഉത്തരവിനെ തുടർന്ന് വീട് പൊളിക്കുന്നു.

കാട്ടാക്കട∙ കിള്ളി മേച്ചിറയിൽ കോടതി ഉത്തരവിനെ തുടർന്നു വീടൊഴിപ്പിച്ചു. ഒഴിപ്പിക്കപ്പെട്ട വീട്ടുകാർ വില്ലേജ് ഓഫിസിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തെ രാത്രിയിൽ വില്ലേജ് ഓഫിസിൽ അന്തിയുറങ്ങാൻ അനുവദിച്ചതോടെ ഇന്നലത്തേക്കു പ്രശ്നം പരിഹരിക്കപ്പെട്ടു. 

ഭരണ സ്വാധീനത്തിൽ റവന്യു രേഖകളിൽ കൃത്രിമം കാട്ടി കോടതിവിധി സമ്പാദിച്ചു നിർധന കുടുംബത്തെ തെരുവിലേയ്ക്ക് ഇറക്കിവിട്ടെന്ന് ആരോപിച്ചു കാട്ടാക്കട പഞ്ചായത്ത് പരിധിയിൽ ഇന്നു രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ ആചരിക്കുമെന്നു ബിജെപി നിയോജകമണ്ഡലം സെക്രട്ടറി സന്തോഷ് കുമാർ അറിയിച്ചു.

കോടതി ഉത്തരവിനെ തുടർന്ന് ഇന്നലെ രാവിലെയാണ് ആമീനും സംഘവും പൊലീസ് സന്നാഹത്തോടെ വീടൊഴിപ്പിക്കാനെത്തിയത്.. വീട്ടിലുണ്ടായിരുന്നവരെ ഇറക്കിവിട്ടു സാധനങ്ങൾ പുറത്തേയ്ക്കു മാറ്റിയശേഷം വീടു പൊളിച്ചുനീക്കി ആമീനും സംഘവും മടങ്ങി. ഇതിനിടെ കോടതി വിധിയിൽ പറയുന്ന സർവേ നമ്പറിലുള്ള ഭൂമിയിലെ വീടല്ല ഒഴിപ്പിക്കുന്നതെന്ന് ആരോപിച്ചായിരുന്നു ഒഴിപ്പിക്കപ്പെട്ട വീട്ടിൽ താമസിച്ചിരുന്ന കുടുംബം വില്ലേജ് ഓഫിസിലെത്തി കുത്തിയിരുന്നത്.

വൈകിട്ടോടെ സബ് കലക്ടർ ദിവ്യ എസ്.അയ്യർ സ്ഥലത്തെത്തി പ്രതിഷേധിച്ചവരുമായി സംസാരിച്ചു. ബിജെപി ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസും സ്ഥലത്തെത്തി.

 ഒഴിപ്പിക്കപ്പെട്ടവർ വില്ലേജ് ഓഫിസ് വിട്ടുപോകില്ലെന്ന് അറിയിച്ചതോടെ ഒത്തുതീർപ്പു ചർച്ചകൾ വഴിമുട്ടി.

 വീട്ടുകാരെ സർക്കാരിന്റെ ഏതെങ്കിലും കേന്ദ്രത്തിൽ താമസിപ്പിക്കാമെന്നും സർവേ നമ്പറിലുൾപ്പെടെയുള്ള പരാതികൾ ഇന്നു തന്നെ പരിശോധിച്ച് എന്തെങ്കിലും കൃത്രിമത്വം നടന്നിട്ടുണ്ടെങ്കിൽ നടപടിയെടുക്കാമെന്നുമുള്ള സബ് കലക്ടറുടെ നിർദേശം പ്രതിഷേധക്കാർ അംഗീകരിച്ചില്ല.

 തങ്ങൾ വില്ലേജ് ഓഫിസിൽ അന്തിയുറങ്ങാമെന്ന നിലപാടിൽ ഉറച്ചുനിന്നു.

ഇന്ന്, ഒഴിപ്പിക്കപ്പെട്ട ഭൂമി അളക്കാനും സർവേ നമ്പറിലെ ക്രമക്കേട് നടന്നുവെന്ന പരാതി പരിശോധിക്കാനും നടപടിയുണ്ടാകുമെന്നു സബ് കലക്ടർ ആവർത്തിച്ച് ഉറപ്പുനൽകിയിട്ടും വീട്ടുകാർ വില്ലേജ് ഓഫിസ് വിട്ടുപോകാൻ തയാറായില്ല. ഇവർക്കു പിന്തുണയുമായി ബിജെപി പ്രവർത്തകരുമെത്തി. ഒടുവിൽ വില്ലേജ് ഓഫിസിലെത്തുന്ന സന്ദർശകർക്കിരിക്കാനുള്ള മുൻവശത്തെ ഹാളിൽ വീട്ടുകാരെ അന്തിയുറങ്ങാൻ അനുവദിച്ച് സബ് കലക്ടർ മടങ്ങി.

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സാജുവിന്റെ കുടുംബത്തിന്റേതാണ് ഒഴിപ്പിക്കപ്പെട്ട ഭൂമി. വർഷങ്ങളായി കേസിൽ ഉൾപ്പെട്ട ഭൂമി സാജുവിന്റെ കുടുംബത്തിന് അവകാശപ്പെട്ടതെന്നു കോടതി കണ്ടെത്തിയതിനെ തുടർന്നാണ് ഒഴിപ്പിക്കൽ നടന്നത്.

കോടതിയെ തെറ്റിദ്ധരിപ്പിച്ചും സർവേ നമ്പറിൽ കൃത്രിമം കാട്ടിയും ഭൂമി തട്ടിയെടുക്കുകയായിരുന്നുവെന്നാണ് ഒഴിപ്പിക്കപ്പെട്ട കുടുംബവും ബിജെപി നേതൃത്വവും ആരോപിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.