‘ലൈഫ് ആൻഡ് ഫിലിംസ് ഓഫ് കെ.ജി.ജോർജ്്’ ഇന്നു പ്രദർശിപ്പിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരം∙ ചലച്ചിത്ര സംവിധായകൻ കെ.ജി.ജോർജിന്റെ ജീവിതം ആവിഷ്്കരിക്കുന്ന ‘ലൈഫ് ആൻഡ് ഫിലിംസ് ഓഫ് കെ.ജി.ജോർജ്്’ എന്ന ഡോക്കുമെന്ററി രാജ്യാന്തര ഡോക്കുമെന്ററി ഹ്രസ്വചലച്ചിത്ര മേളയിൽ ഇന്നു പ്രദർശിപ്പിക്കും. ജോർജിനെ ആദരിച്ചു പ്രത്യേകമായി പ്രദർശിപ്പിക്കുന്ന രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ഈ ഡോക്കുമെന്ററി സംവിധാനം ചെയ്തത് ലിജിൻ ജോസും ഷാഹിന കെ.റഫീക്കും ചേർന്നാണ്.

എഴുപതുകളിലെയും എൺപതുകളിലെയും കേരളീയ സമൂഹത്തിന്റെ അവസ്ഥാന്തരങ്ങളെ ആഴത്തിൽ പ്രതിഫലിപ്പിച്ച സിനിമകളുടെ സംവിധായകനെ അടുത്തറിയാൻ ഈ ചിത്രം സഹായിക്കും. വ്യത്യസ്ത ഡോക്കുമെന്ററി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ചലം ബെനൂർക്കറെ മേള ഇന്ന് അനുസ്മരിക്കും. ‘കുട്ടി ജപ്പാനിൻ കുഴന്തൈകൾ’ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്ത ഡോക്കുമെന്ററിയാണ്. ശിവകാശിയിലെ പടക്കനിർമാണ തൊഴിലാളികളായ കുട്ടികളുടെ കഥയാണ് ഇതു പറയുന്നത്.

ഡോക്കുമെന്ററികൾക്കു പുറമെ ചെറുകഥ, ലേഖനം, കവിത തുടങ്ങി വ്യത്യസ്ത സർഗമേഖലകളിൽ വ്യാപരിച്ച വ്യക്തിയാണു ചലം ബെനൂർക്കർ. ബാംഗ്ലൂരിലെ ഫിലിം സൊസൈറ്റി മൂവ്്മെന്റിനു തുടക്കം കുറിച്ചതും അദ്ദേഹമാണ്. മത്സര വിഭാഗത്തിൽ ക്യാംപസ് ഫിലിം, ലോങ് ഡോക്കുമെന്ററി, ഷോർട് ഡോക്കുമെന്ററി, അനിമേഷൻ, ഷോർട്ട് ഫിക്‌ഷൻ എന്നീ വിഭാഗങ്ങളിൽപെട്ട 22 ചിത്രങ്ങളാണ് ഇന്നു പ്രദർശിപ്പിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.