വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി; കയർ ഭൂവസ്ത്രമണിഞ്ഞ് ചിറക്കുഴിക്കുളം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊല്ലോട് വാർഡിലെ ചിറക്കുഴിക്കുളം പരിസരത്ത് കയർ ഭൂവസ്ത്രം വിരിക്കുന്നതിന്റെ ഉദ്ഘാടനം ഐ.ബി.സതീഷ് എംഎൽഎ നിർവഹിക്കുന്നു. കൊല്ലോട് വാർഡിലെ ചിറക്കുഴിക്കുളം പരിസരത്ത് കയർ ഭൂവസ്ത്രം വിരിക്കുന്നതിന്റെ ഉദ്ഘാടനം ഐ.ബി.സതീഷ് എംഎൽഎ നിർവഹിക്കുന്നു.

കാട്ടാക്കട∙ നിയോജക മണ്ഡലത്തിൽ ജല സംരക്ഷണം ലക്ഷ്യമാക്കി നടപ്പാക്കുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കാട്ടാക്കട പഞ്ചായത്തിലെ കൊല്ലോട് വാർഡിലെ ചിറക്കുഴിക്കുളം പരിസരം കയർ ഭൂവസ്ത്രം വിരിച്ചു. കാടുമൂടി നശിച്ചു തുടങ്ങിയ ജലസ്രോതസിനെ ജലസമൃദ്ധി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുകയായിരുന്നു. കയർ ഗവേഷണ കേന്ദ്രമാണ് മണ്ണൊലിപ്പ് തടഞ്ഞു കുളം സംരക്ഷിക്കുന്നതിനു കയർ ഭൂവസ്ത്രം വിരിക്കുന്നത്.  

കുളക്കരയും ബണ്ടുമൊക്കെ മഴയിൽ ഒലിച്ചുപോയി തകരുക പതിവാണ്. ഇതോടെ കുളവും മണ്ണുമൂടി നശിക്കും. ഇതു പരിസരത്തെ കിണറുകളിലെ ഊറ്റുകൾ അപ്രത്യക്ഷമാക്കും. ഇതൊഴിവാക്കാൻ ശാസ്ത്രീയമാർഗമെന്ന നിലയിലാണ് കയർ ഭൂവസ്ത്രം വിരിക്കുന്നത്. ഏറെ ചെലവേറിയതാണ് പദ്ധതി. ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ജലാശയങ്ങളൊക്കെ സന്നദ്ധസേവനത്തിലൂടെ നവീകരിച്ചു. പിന്നാലെ തിരഞ്ഞെടുക്കപ്പെട്ട ജലാശയങ്ങൾക്കു ചുറ്റും കയർ ഗവേഷണ കേന്ദ്രം സൗജന്യമായി കയർ ഭൂവസ്ത്രം വിരിച്ചു സംരക്ഷിക്കുകയാണ്.

ജില്ലയിൽ കുളങ്ങളെ കയർ ഭൂവസ്ത്രമണിയിച്ചു നവീകരിക്കുന്ന പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചതു ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി വിളപ്പിൽ പഞ്ചായത്തിലെ മിണ്ണംകോട് കുളത്തിലാണ്. മണ്ണ് പര്യവേഷണ വകുപ്പ് വഴി മണ്ഡലത്തിലെ 80 കുളങ്ങളുടെ നവീകരണത്തിനു ഭരണാനുമതി ലഭിച്ചു. കൃഷിവകുപ്പിനു സമർപ്പിച്ച അഞ്ച് കോടി രൂപയുടെ പദ്ധതിയിൽ ആദ്യഘട്ടം ഒരു കോടി അനുവദിച്ചു. 

മണ്ഡലത്തിൽ ജലസംരക്ഷണത്തിനു പരിശ്രമം നടക്കുമ്പോൾ നവീകരിച്ച ജലാശയങ്ങൾ സംരക്ഷിക്കേണ്ട കടമ നാട് ഏറ്റെടുക്കണമെന്ന് ഐ.ബി.സതീഷ് എംഎൽഎ പറഞ്ഞു. ചിറക്കുഴിക്കുളം പരിസരം കയർ ഭൂവസ്ത്രം വിരിക്കുന്ന പ്രവൃത്തികൾക്കു പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത, വാർഡ് അംഗം സുനിത, കയർ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.അനിൽ, ലാൻഡ് യൂസ് കമ്മിഷണർ എ.നിസാമുദീൻ, ജലസമൃദ്ധി കോ ഓർഡിനേറ്റർ റോയ് മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.