കാട്ടാക്കട നിയോജകമണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതി വിവരങ്ങൾ ഇനി വെബ്സൈറ്റിലും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന ജലസമൃദ്ധി പദ്ധതിയുടെ വെബ്സൈറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. ഐ.ബി.സതീഷ് എംഎൽഎ, ഹരിതകേരള മിഷൻ ചെയർപഴ്സൻ ഡോ.ടി.എൻ.സീമ, ലാൻഡ് യൂസ് ബോർഡ് കമ്മിഷണർ എ.നിസാമുദ്ദീൻ, പദ്ധതി കോ–ഓർഡിനേറ്റർ റോയ്മാത്യു തുടങ്ങിയവർ സമീപം. കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന ജലസമൃദ്ധി പദ്ധതിയുടെ വെബ്സൈറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. ഐ.ബി.സതീഷ് എംഎൽഎ, ഹരിതകേരള മിഷൻ ചെയർപഴ്സൻ ഡോ.ടി.എൻ.സീമ, ലാൻഡ് യൂസ് ബോർഡ് കമ്മിഷണർ എ.നിസാമുദ്ദീൻ, പദ്ധതി കോ–ഓർഡിനേറ്റർ റോയ്മാത്യു തുടങ്ങിയവർ സമീപം.

കാട്ടാക്കട∙ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ വെബ്സൈറ്റ് മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ നവംബറിൽ സ്കൂളുകളിൽ തുടക്കമിട്ട ജല ക്ലബ് രൂപീകരണം മുതൽ ഒരു വർഷം സംഘടിപ്പിച്ച പ്രവർത്തനങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും റിപ്പോർട്ടുകളും സൈറ്റിലുണ്ട്.

പദ്ധതി നിർവഹണ രീതി, മണ്ഡലത്തിലെ പഞ്ചായത്തുകളിലെ തോടുകൾ, കുളങ്ങൾ, കനാലുകൾ, പൊതു കിണറുകൾ എന്നിവ സംബന്ധിച്ച വിവരങ്ങളും, ജലാശയങ്ങളിൽ ജലലഭ്യത വർധിപ്പിക്കുന്നതിനാവശ്യമായ ശാസ്ത്രീയ നിർദേശങ്ങളും സൈറ്റിൽ ലഭ്യമാണെന്ന് ഐ.ബി.സതീഷ് എംഎൽഎ അറിയിച്ചു.

മണ്ഡലത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ "കർമപഥത്തിലൂടെ " എന്ന ലിങ്കിലും, ജലവിഭവങ്ങളെ സംബന്ധിച്ച വിവരങ്ങൾ ഉപഗ്രഹ ഭൂപടത്തിൽ ഉൾക്കൊള്ളിച്ചു "ഭൂപടങ്ങൾ" എന്ന ലിങ്കിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾക്കു സ്വന്തം ചുറ്റുപാടുകളിൽ സ്വീകരിക്കേണ്ട ജല സംരക്ഷണ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള സംശയങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുവാനുള്ള അവസരവും സൈറ്റിലുണ്ട്.

എ.ആർ.മഹേഷ് ആണ് വെബ്സൈറ്റ് രൂപകൽപന ചെയ്തത്. www.jalasamrdhi.com എന്നതാണ് അഡ്രസ്. ഐ.ബി.സതീഷ് എംഎൽഎ, ഹരിത കേരളം മിഷൻ വൈസ് ചെയർപഴ്സൻ ഡോ. ടി.എൻ.സീമ, ലാൻഡ് യൂസ് ബോർഡ് കമ്മിഷണർ എ.നിസാമുദീൻ, ജലസമൃദ്ധി കോ ഓർഡിനേറ്റർ റോയ് മാത്യു, ഹരികൃഷ്ണൻ, വി.ഹരിലാൽ എന്നിവർ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.