'ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണo'

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരം∙ ഓഖി ചുഴലിക്കാറ്റ് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു ശംഖുമുഖം റസി‍ഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മൽസ്യത്തൊഴിലാളികൾ രാജ്യത്തിനുവേണ്ടി മഹത്തായ സേവനങ്ങൾ ചെയ്യുന്നവരാണ്. മൽസ്യ കയറ്റുമതിയിലൂടെ കോടിക്കണക്കിനു രൂപയുടെ വിദേശനാണ്യം ഇവർ നേടിത്തരുന്നു.

മൽസ്യവിപണനത്തിലൂടെ ആയിരക്കണക്കിനു പേർക്കാണു ജോലി ലഭിക്കുന്നത്.മൽസ്യലഭ്യത കൂട്ടി മൽസ്യവില നിയന്ത്രിക്കുന്നതിലും ഇവർ പങ്കുവഹിക്കുന്നു. വിശാലമായ കടൽത്തീരം സംരക്ഷിക്കുന്നതിലും മൽസ്യത്തൊഴിലാളികൾക്കു പങ്കുണ്ട്. അപരിചിതരായ ബോട്ടുകളോ കപ്പലോ കണ്ടാൽ ഇവരാണ് അധികൃതരെ വിവരമറിയിക്കുന്നത്. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു തീരമേഖലയ്ക്കു പരമാവധി സഹായം ലഭ്യമാക്കണമെന്ന് അസോസിയേഷൻ സെക്രട്ടറി എ.ജോസഫ് പെരേര ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.