കാട്ടാക്കടയിൽ ജലസമൃദ്ധി പദ്ധതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കുടുംബശ്രീ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

  കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സിഡിഎസ് അംഗങ്ങളുടെ യോഗം ഐ.ബി.സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സിഡിഎസ് അംഗങ്ങളുടെ യോഗം ഐ.ബി.സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

കാട്ടാക്കട∙ നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, ജലസംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും കുടുംബശ്രീ പ്രവർത്തകർ. പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ 122 വാർഡുകളിലെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട സിഡിഎസ് അംഗങ്ങളുടെ യോഗത്തിലാണു പുതിയ തീരുമാനം. പങ്കജകസ്തൂരി ആയുർവേദ കോളജിലെ ഓഡിറ്റോറിയത്തിൽ ചേർന്ന സിഡിഎസ് അംഗങ്ങളുടെ സംഗമം ഐ.ബി.സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലും പുതുതായി തിരഞ്ഞെടുക്കപ്പെട്ട സിഡിഎസ് അംഗങ്ങൾ യോഗത്തിനെത്തി. തങ്ങളുടെ വീട്ടിലെ കിണറുകൾ റീചാർജ് ചെയ്യുന്നതിനും, മഴക്കുഴികൾ നിർമിക്കുന്നതിനും തീരുമാനിച്ചു. ജലസമൃദ്ധിക്കു തുടർച്ചയായി ‘സ്ത്രീ സൗഹൃദ കാട്ടാക്കട മണ്ഡലം’ എന്ന ആശയം ഐ.ബി.സതീഷ് എംഎൽഎ അവതരിപ്പിച്ചു.

ജല സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ കുടുംബങ്ങളിലേക്ക് എത്തിക്കാൻ അയൽക്കൂട്ടങ്ങൾ വഴി പ്രത്യേക സംവിധാനമൊരുക്കും. കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത, ലാൻഡ് യൂസ് ബോർഡ് കമ്മിഷണർ എ.നിസാമുദീൻ, മുൻ കില ഡയറക്ടർ എൻ.രമാകാന്തൻ, എസ്.എസ്.അജിത, കുടുംബശ്രീ ജില്ലാ മിഷൻ അസി.കോ ഓർഡിനേറ്റർ സിയാദ്, ജലസമൃദ്ധി കോ ഓർഡിനേറ്റർ റോയ് മാത്യു, ഹരികൃഷ്ണൻ, വി.ഹരിലാൽ, വേണു തോട്ടുംകര തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.