പച്ചക്കറികളിലെ വിഷം മലയാളിയെ പഠിപ്പിച്ച പ്രഫ. തോമസ് വിരമിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

trivandrum-thomas പ്രഫ.തോമസ് ബിജു മാത്യു

തിരുവനന്തപുരം∙ പച്ചക്കറികളിലെ വിഷത്തെക്കുറിച്ചു മലയാളികളെ ബോധവൽക്കരിക്കുന്നതിനു നേതൃത്വം നൽകിയ വെള്ളായണി കാർഷിക സർവകലാശാലയിലെ പ്രഫ. തോമസ് ബിജു മാത്യു ഇന്നു സർവീസിൽനിന്നു വിരമിക്കുന്നു. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ 2012ൽ തുടങ്ങിയ സേഫ് ടു ഈറ്റ് പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 14 ജില്ലകളിൽനിന്നു പച്ചക്കറി സാംപിളുകൾ എല്ലാ മാസവും ശേഖരിച്ചു വിഷാംശ പരിശോധന നടത്തി ഫലം പ്രസിദ്ധീകരിക്കുന്ന പരിപാടി തുടങ്ങിവച്ചതു തോമസ് ബിജു മാത്യുവാണ്. ഈ വിവരങ്ങളാണു കേരളത്തിൽ ജൈവകൃഷിയും വീടുകളിലെ പച്ചക്കറി കൃഷിയും വർധിക്കാനും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വിഷമയ പച്ചക്കറിയുടെ വരവു കുറയാനും ഇടയാക്കിയത്.

ചെങ്ങന്നൂർ സ്വദേശിയായ തോമസ് ബിജു മാത്യു 32 വർഷത്തെ സേവനത്തിനുശേഷമാണു കാർഷിക സർവകലാശാലയിൽനിന്നു വിരമിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ യുവ ശാസ്ത്രജ്ഞ അവാർഡ്‌, രാഷ്ട്രപതിയുടെ ദേശീയ പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്. സേഫ് ടു ഈറ്റ് പദ്ധതിപ്രകാരം ഇതുവരെ 40 റിപ്പോർട്ടുകളാണ് തോമസ് ബിജു മാത്യുവിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചത്. ജൈവ കർഷകർക്കു സ്വന്തം ഉൽപന്നങ്ങൾ സൗജന്യമായി പരിശോധിച്ചു സാക്ഷ്യപത്രം നേടാനുള്ള സൗകര്യവും ലാബിൽ ഒരുക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.