കാളിമല ക്ഷേത്രത്തിൽ ചിത്രാപൗർണമി പൊങ്കാല 29ന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരം∙ സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലുള്ള തീർഥാടന കേന്ദ്രമായ പത്തുകാണി കാളിമല ക്ഷേത്രത്തിൽ ചിത്രാപൗർണമി പൊങ്കാല 29ന്. 23ന് ഒന്നാം ഉത്സവ ദിവസം നാലിന് ഉദ്ഘാടനം ബിജെപി മഹിളാ മോർച്ച സംസ്ഥാന സമിതിയംഗം ഉമാരതിരാജൻ നിർവഹിക്കും.. ആഘോഷ കമ്മിറ്റി പ്രസിഡന്റ്‍ സി.ശേഖർ അധ്യക്ഷനാവും. 24ന് 10.30 മുതൽ നാഗരൂട്ട്, 26ന് ഏഴിനു മൃത്യുഞ്ജയഹോമം, 27ന് ഒൻപതു മുതൽ ലക്ഷാർച്ചന എന്നിവ നടക്കും. ആറാം ഉത്സവദിവസമായ 28നു കൊണ്ടകെട്ടി, കൂനിച്ചി, വരപതി മലകളിലെ മലദേവതകളുടെ സംഗമഭൂമിയിൽ പൂജയും ചുറ്റുപാട്ടും നടക്കും. 29നാണു പൊങ്കാല.

9.30ന് ആരംഭിക്കുന്ന പൊങ്കാലയ്ക്കു ലക്ഷ്മിക്കുട്ടിയമ്മ തീ പകരും. തുടർന്നു വെള്ളിമല ഹിന്ദുധർമ വിദ്യാപീഠം മഠാധിപതി സ്വാമി ചൈതന്യാനന്ദജി മഹാരാജ്, ആർഎസ്എസ് പ്രജ്ഞാ പ്രവാഹ് ജെ.നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ സെമിനാറിൽ ട്രസ്റ്റ് പ്രസിഡന്റ് സി.രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. മാർത്താണ്ഡവർമ മഹാരാജാവ് വരമ്പതി ധർമ്മശാസ്താ ക്ഷേത്രത്തിന്റെ പേരിൽ 600 ഏക്കർ ഭൂമി കരം ഒഴിവാക്കി പട്ടയം നൽകിയതാണു ക്ഷേത്രഭൂമി. അഗസ്ത്യാർകൂടത്തിന്റെയും നിബിഡവനങ്ങളുടെയും കാഴ്ച കാളി മലയുടെ സവിശേഷതയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.