ശ്രീ പുഷ്പക ബ്രാഹ്മണ സേവാസംഘം സുവർണ ജയന്തി സമ്മേളനം തുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരം∙ ബ്രാഹ്മണ സമുദായത്തിന്റെ സംഭാവനകൾ ഇന്നത്തെ സാമൂഹിക ജീവിതത്തിൽ അവഗണിക്കാൻ കഴിയാത്തതാണെന്നു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. സമുദായം നേരിടുന്ന സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീ പുഷ്പക ബ്രാഹ്മണ സേവാസംഘത്തിന്റെ സുവർണ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുന്നുവെന്നതാണ് ഭാരത സംസ്കാരത്തിന്റെ സവിശേഷത. ഇതിനു പിന്നിൽ എല്ലാ സമുദായങ്ങളുടെയും സംഭാവനകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബ്രാഹ്മണ സമുദായത്തിന്റെ സംഭാവനകൾ പുരാവസ്തു വകുപ്പിന്റെ മൂലധനമാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീ പുഷ്പക ബ്രാഹ്മണ സേവാസംഘം കേന്ദ്ര പ്രസിഡന്റ് ഡോ. പ്രദീപ് ജ്യോതി അധ്യക്ഷത വഹിച്ചു. വി.മുരളീധരൻ എംപി, വി.എസ്.ശിവകുമാർ എംഎൽഎ, സംവിധായകൻ ശ്രീകുമാരൻ തമ്പി, പുഷ്പക ധ്വനി മാനേജിങ് എഡിറ്റർ സി.എൻ.പി.നമ്പി, എസ്പിഎസ്എസ് ജനറൽ സെക്രട്ടറി പി.വി.സുധീർ നമ്പീശൻ, കേന്ദ്ര വൈസ് പ്രസിഡന്റുമാരായ കെ.പി.ഉമാദേവി, ഡോ. പി.ഗോപിനാഥൻ

പി.പരമേശ്വരൻ ഉണ്ണി, ഡോ. ഡി.നീലകണ്ഠൻ, കെ.എം.ദേവകിക്കുട്ടി, മുൻ കേന്ദ്ര പ്രസിഡന്റ് എ.ജി.കുരുക്കൾ, മുൻ പ്രസിഡന്റ് സി.എം.വാസുദേവൻ നമ്പീശൻ, ഓൾ കേരള ബ്രാഹ്മിൺ ഫെഡറേഷൻ സെക്രട്ടറി ജനറൽ എസ്.സുബ്രഹ്മണ്യൻ മൂസത്, കൗൺസിലർ ആർ.സുരേഷ്, എസ്പിഎസ്എസ് കേന്ദ്ര ട്രഷറർ രാജൻ എൻ.ഉണ്ണി എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ഇന്നു വൈകിട്ടു മൂന്നിനു കോട്ടയ്ക്കകം പ്രിയദർശിനി ഹാൾ മുതൽ ഫോർട്ട് ഹൈസ്കൂൾ വരെ സാംസ്കാരിക ഘോഷയാത്ര നടത്തും. തുടർന്നു സ്കൂൾ അങ്കണത്തിൽ സമൂഹ തിരുവാതിര അരങ്ങേറും. ജില്ലാ വനിതാ വേദിയുടെ നേതൃത്വത്തിൽ വൈകിട്ട് ആറിന് അൻപതു സുവർണ ജയന്തി ദീപങ്ങൾ തെളിക്കും. സമ്മേളനം നാളെ സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.