go

വാഹനം ഷേപ്പ് മാറ്റുന്നവരെ പൊലീസ് ഷേപ്പ് മാറ്റും ....!

trivandrum-bike-modification
SHARE

തിരുവനന്തപുരം∙ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പിടികൂടാൻ സിറ്റി പൊലീസ് നടത്തിയ പരിശോധനയിൽ 30 വാഹനങ്ങൾ  കുടുങ്ങി. കമ്മിഷണർ പി.പ്രകാശിന്റെ നിർദേശപ്രകാരം കൺട്രോൾ റൂം എസി: വി.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ പിടികൂടിയത്. രൂപമാറ്റം വരുത്തിയ ബൈക്കുകളും കാറും പിടിച്ചെടുത്തിട്ടുണ്ട്.

ശാസ്തമംഗലം, വെള്ളയമ്പലം, ശംഖുമുഖം എയർപോർട്ട് റോഡ് ,കോവളം ബൈപാസ് എന്നീ ഭാഗങ്ങളിൽ നിന്നാണു വാഹനങ്ങൾ പിടികൂടിയത്. ബുള്ളറ്റ്, പൾസർ, എഫ് ഇസഡ്, ഡ്യൂക്ക് എന്നിവയാണു കൂടുതലും രൂപമാറ്റം വരുത്തി ഉപയോഗിച്ചിരുന്നത്. മോടി കൂട്ടുന്നതിനായി സൈലൻസറുകളിൽ മാറ്റം വരുത്തിയും വലിയ ശബ്ദത്തിലുള്ള ഹോൺ ഘടിപ്പിച്ചും മറ്റു വ്യത്യാസങ്ങൾ വരുത്തിയും ഓടിയ വണ്ടികളാണു പിടികൂടിയത്. 

വാഹനങ്ങൾ രൂപഘടന മാറ്റി നിരത്തിലിറക്കുന്നത് അപകടത്തിനു വഴിവയ്ക്കുന്നതായും ഇത്തരം വാഹനങ്ങളിൽ എത്തുന്നവർ സ്ത്രീകളെ ശല്യം ചെയ്യുന്നതായും വ്യാപക പരാതി ഉണ്ടായതിനെ തുടർന്നായിരുന്നു പരിശോധന. ഇതു തുടരും. രൂപമാറ്റം വരുത്തിയ  വാഹനങ്ങളുടെ റജിസ്ട്രേഷൻ മോട്ടോർ വാഹന വകുപ്പിന്റെ സഹായത്തോടെ റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama