go

മകനെ പെട്രോൾ ഒ‌ഴിച്ചു തീകൊളുത്തി കൊന്നു; പിതാവിനു ജീവപര്യന്തം, രണ്ടുലക്ഷം രൂപ പിഴ

പ്രതി ഭുവനചന്ദ്രൻ നായർ
പ്രതി ഭുവനചന്ദ്രൻ നായർ
SHARE

തിരുവനന്തപുരം∙ മകൻ രാജേഷ് കുമാറി(30)നെ പെട്രോൾ ഒഴിച്ചു കത്തിച്ചു കൊലപ്പെടുത്തിയ കേസിൽ പള്ളിച്ചൽ അയണിമൂട് മുക്കാലാപാട്ടു വീട്ടിൽ ഭുവനചന്ദ്രൻ നായർ(60)ക്കു ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ രണ്ടുവർഷം കൂടി കഠിനതടവ് അനുഭവിക്കണം. പിഴ അടച്ചാൽ രാജേഷ് കുമാറിന്റെ ആശ്രിതർക്കു നൽകണമെന്നും അഡീഷനൽ സെഷൻസ് കോടതി വിധിച്ചു. രാജേഷ് കുമാറിന്റെ അമ്മ ശാന്തകുമാരിക്കു കേരള വിക്ടിം കോംപൻസേഷൻ പദ്ധതി പ്രകാരം നഷ്ടപരിഹാരം നൽകണമെന്നു കോടതി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്കും നിർദേശം നൽകി.

കൊല്ലപ്പെട്ട രാജേഷ് കുമാർ
കൊല്ലപ്പെട്ട രാജേഷ് കുമാർ

വീട്ടിൽ 2016 ഫെബ്രുവരി 24ന് ആണു രാജേഷ് കൊല്ലപ്പെട്ടത്. 23നു രാത്രി എട്ടോടെ ഭുവനചന്ദ്രൻ നായരും രാജേഷ് കുമാറും തമ്മിൽ വാക്കേറ്റം നടന്നു. തുടർന്നു രാത്രി 11നു മദ്യപിച്ചു വീട്ടിൽ എത്തിയ ഭുവനചന്ദ്രൻ നായർ, രാജേഷ് കുമാർ കിടന്നുറങ്ങുകയായിരുന്ന മുറിയുടെ ജനൽ വഴി പെട്രോൾ ഒഴിച്ചു തീ കത്തിച്ചു കടന്നുകളഞ്ഞു എന്നാണു കേസ്. ശരീരം മുഴുവൻ പൊള്ളലേറ്റ രാജേഷ് കുമാറിനെ അമ്മ ശാന്തകുമാരിയും അയൽവാസിയും ചേർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ദൃക്‌സാക്ഷികൾ ഇല്ലായിരുന്ന കേസിൽ സാഹചര്യ തെളിവുകളെയാണു പ്രോസിക്യൂഷൻ ആശ്രയിച്ചത്. ശാന്തകുമാരി, മക്കളായ രേഖ, ലേഖ, മരുമകൻ സന്തോഷ് കുമാർ എന്നിവർ ഉൾപ്പെടെ 23 സാക്ഷികളെ പ്രോസിക്യൂഷൻ പരിഗണിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ ഹാജരായി.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama