go

ജയിൽ സുരക്ഷയ്ക്കു വൻ ഭീഷണി; മുഴുവൻ ക്യാമറയും കേടായിട്ടു മൂന്നു വർഷം

trivandrum-camera
SHARE

തിരുവനന്തപുരം∙ പൂജപ്പൂര സെൻട്രൽ ജയിലിലെ ക്യാമറകൾ കണ്ണടച്ചിട്ടു മൂന്നുവർഷം. 2015 ഡിസംബറിൽ തകരാറിലായ ക്യാമറ സംവിധാനം പരിഹരിക്കാൻ  നടപടിയില്ല. ക്യാമറകൾക്കായുള്ള  യുപിഎസ്  സംവിധാന​വും കേടായി. ക്യാമറകൾ കണ്ണടച്ചതോടെ ജയിൽ സുരക്ഷയ്ക്കും ഭീഷണിയായി. നേരത്തെ ടെൻഡർ നടപടികളിലേക്കു കടന്നുവെങ്കിലും തുടർ നടപടികൾ സ്തംഭിച്ചു. 

ഇവിടെ സ്ഥാപിച്ചിരുന്ന 88 നിരീക്ഷണ ക്യാമറകളാണ് ആദ്യം തകരാറിലായത്. ഇതിന്റെ അറ്റകുറ്റപണികൾ പരിഹരിക്കാത്തതിനെ തുടർന്നു സംവിധാനവുമായി ബന്ധപ്പെട്ട യുപിഎസ്, ബാറ്ററികൾ എന്നിവയും കേടായി. ഇതോടെ നിരീക്ഷണ സംവിധാനം പൂർണമായും തകർന്നു. പ്രധാന കവാടം, യുടിഎ, യുടിബി, സർക്കിൾ ബ്ലോക്കുകൾ, ഏഴാം ബ്ലോക്ക്, ഇന്റർവ്യൂ ഹാൾ എന്നിവിടങ്ങളിലായിരുന്നു ക്യാമറകൾ ഉണ്ടായിരുന്നത്.

കെൽട്രോണിനായിരുന്നു ഇതിന്റെ സാങ്കേതിക ചുമതല. പ്രതിവർഷമുള്ള അറ്റകുറ്റപ്പണിയുടെ കരാർ അന്നു കെൽട്രോണിനു നൽകിയതുമില്ല. ബാറ്ററി മാറ്റിസ്ഥാപിക്കുന്നതു പരിഗണനയിൽ വന്നെങ്കിലും അതിനു ജയിലിൽ മതിയായ ഫണ്ട് ലഭ്യമല്ലാതെ വന്നു. ക്യാമറ സംവിധാനം തകരാറിലാണെന്ന വിവരം ജയിൽ അധികൃതർ നേരത്തെ തന്നെ പലവട്ടം ഉന്നതരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല.

ഈ ജയിലിൽ 1300ലധികം തടവുകാരാണുള്ളത്.  ഇവിടെ പ്രശ്നങ്ങളും പതിവാണ്. പ്രശ്നങ്ങളിൽ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചശേഷമായിരുന്നു നടപടി എടുത്തിരുന്നത്. ക്യാമറകളുടെ പ്രവർത്തനം നിലച്ചതോടെ ചട്ടവിരുദ്ധ നടപടികളും ഏറിയതായി ആക്ഷേപമുണ്ട്. ക്യാമറ സംവിധാനം പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ ജയിൽ അധികൃതർക്കും താൽപര്യമില്ലെന്നാണു വിവരം. ഉദ്യോഗസ്ഥതലത്തിൽ സമ്മർദം ചെലുത്തുന്നതിനോ ഇടപെടലുകൾക്കോ ജയിൽ അധികൃതർ തയാറാകുന്നില്ല.

ക്യാമറ പുനഃസ്ഥാപിക്കുന്നതിനെപ്പറ്റി അറിയില്ലെന്ന് സൂപ്രണ്ട്

ക്യാമറ  പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച് ഒന്നുമറിയില്ലെന്നു പൂജപ്പുര ജയിൽ സൂപ്രണ്ട് വിനോദ് പറഞ്ഞു.  കെൽട്രോൺ സ്ഥാപിക്കുന്ന ക്യാമറകൾ മുഴുവൻ രണ്ടുവർഷം കഴിയുമ്പോൾ തകരാറിലാകുന്നതു പതിവാണ്. ക്യാമറ സംവിധാനം പുനഃസ്ഥാപിക്കേണ്ടത് ജയിൽ ഹെഡ്ക്വാർട്ടേഴ്സിൽ നിന്നാണെന്നും സൂപ്രണ്ട് അറിയിച്ചു. 

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama