go

ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു; സർവീസ് വയറിൽനിന്നു പൊള്ളലേറ്റു

1.അപകടത്തിൽപെട്ട ബൈക്ക് 2. ഷിബു
SHARE

പോത്തൻകോട്∙ കണിയാപുരം സിങ്കപ്പൂർമുക്ക് പാലത്തിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു മുരുക്കുംപുഴ ഇടവിളാകം ഷിജുമൻസിലിൽ ഷിബു (38) മരിച്ചു. ഇടിയുടെ ആഘാതത്തിൽ ഷിബുവിനു പോസ്റ്റിലെ സർവീസ് വയറിന്റെ കമ്പിയിൽ തട്ടി പൊള്ളലേറ്റു. രാത്രി 11ന് ആയിരുന്നു അപകടം. വീഴ്ചയിൽ തലയ്ക്കു ഗുരുതര പരുക്കേറ്റു രക്തം വാർന്നു റോഡരികിൽ ഷിബു ഏറെനേരം കിടന്നു.

ശബ്ദം കേട്ട് ആളുകൂടിയെങ്കിലും ഷോക്കേൽക്കുമെന്നു ഭയന്ന് രക്ഷാപ്രവർത്തനം വൈകി. പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുരുക്കുംപുഴയിൽ കോഴിഫാം നടത്തുകയാണ്. സൈദാബീവി, അബ്ദുൽഖാദർ ദമ്പതികളുടെ മകനാണ്. ഭാര്യ: ജന്നത്ത്. മക്കൾ: അൽഅയിറാ, ആദം.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama