go

കലത്തിലെ കുട്ടിക്കളി ‘കാര്യമായി’ ; രക്ഷയ്ക്ക് അഗ്നിശമന സേന

trivandrum-child-rescuing
കളിക്കുന്നതിനിടെ അലുമിനിയം കലത്തിനുള്ളിൽ കുടുങ്ങിയ കുരുന്നിനെ പൂവാർ ഫയർ സ്റ്റേഷനിൽ ഉദ്യോഗസ്ഥർ, കലം മുറിച്ചു മാറ്റി രക്ഷിക്കുന്നു.
SHARE

കാഞ്ഞിരംകുളം∙ കളിക്കുന്നതിനിടെ അലുമിനിയം കലത്തിനുള്ളിൽ കുടുങ്ങിയ ബാലികയ്ക്കു പൂവാറിലെ അഗ്നിശമനസേന രക്ഷകരായി. തിരുപുറം തേജസ്സ് ഭവനിൽ വിനോദിന്റെ മകൾ ഇവാനിയയുടെ (രണ്ട്) അരയ്ക്കു കീഴ്പ്പോട്ടാണു കലത്തിൽ കുടങ്ങിയത്. രക്ഷിതാക്കളും അയൽക്കാരും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

കുട്ടിയുടെ കരച്ചിൽ അടക്കാനാവാതായതോടെയാണു രക്ഷിതാക്കൾ ഫയർ സ്റ്റേഷന്റെ സഹായം തേടിയെത്തിയത്. അസി. സ്റ്റേഷൻ ഓഫിസർ വിപിൻലാൽ നായകത്തിന്റെ നേതൃത്വത്തിൽ ഫയർമാൻ രതീഷ് കുമാർ, അനിൽകുമാർ, അനീഷ്, ഹോംഗാർഡുമാരായ സെൽവകുമാർ, ജയകുമാർ എന്നിവർ കലം മുറിച്ചു കുട്ടിയെ രക്ഷിച്ചത്.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama