go

യുവാവിനെ മർദിച്ച് സ്വർണവും പണവും കവർന്ന രണ്ടുപേർ അറസ്റ്റിൽ

trivandrum-robbers
യുവാവിനെ മർദിച്ച് സ്വർണവും പണവും കവർന്ന കേസിൽ അറസ്റ്റിലായ പ്രതികൾ
SHARE

ആറ്റിങ്ങൽ∙ യുവാവിനെ മർദിച്ചു സ്വർണവും പണവും കവർന്ന കേസിൽ കവർച്ചാ സംഘത്തിലെ അംഗങ്ങളായ കിഴുവിലം അണ്ടൂർ മുളയറത്തലക്കാവ് ചരുവിള വീട്ടിൽ ഷെറിൻ(23), കിഴുവിലം കടുവയിൽ ചരുവിള പുത്തൻവീട്ടിൽ അനന്തപത്മനാഭൻ(21) എന്നിവരെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല സ്വദേശിയായ അൻവറിൽനിന്ന് ഒന്നര പവൻ സ്വർണവും രണ്ടായിരം രൂപയുമാണു കവർന്നത്. പ്രതികളിൽ ചിലരുടെ സുഹൃത്തായിരുന്നു അൻവർ.

ഈ സൗഹൃദം ഉപയോഗിച്ച് അൻവറിനെ ഇവർ ആറ്റിങ്ങൽ കാട്ടുംപുറത്തെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചശേഷം മാരകായുധങ്ങൾ കാട്ടി കവർച്ച ചെയ്യുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ആറ്റിങ്ങൽ ഡിവൈഎസ്പി പി.അനിൽകുമാറിന്റെ നിർദേശപ്രകാരം സിഐ: ഒ.എ.സുനിൽ, എസ്ഐ തൻസീം അബ്ദുൽ സമദ്, സിപിഒമാരായ ജയൻ, ശ്യാം, ഷാഡോ പൊലീസ് അംഗങ്ങളായ ദിലീപ്കുമാർ, ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളായ മറ്റുള്ളവർക്കായി അന്വേഷണം നടത്തുകയാണെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama