go

സ്കൂളിൽ കയറി വിദ്യാർഥിനിയുടെ കമ്മൽ തട്ടിയെ‌‌ടുത്ത പ്രതി പിടിയിൽ

trivandrum-sajithakumari
സജിതകുമാരിയെ സ്കൂളിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ.
SHARE

കാട്ടാക്കട∙ പ്രവൃത്തിസമയത്തു സ്കൂളിൽ പ്രവേശിച്ചു മൂന്നാം ക്ലാസുകാരിയുടെ കമ്മൽ ഊരിവാങ്ങി മുങ്ങിയ യുവതിയെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പഴുതൂർ കളത്തുവിള കുശവൻവിള വീട്ടിൽ സജിതകുമാരി(38) ആണ് പിടിയിലായത്. മുപ്പതിനാണു പൂവച്ചൽ സർക്കാർ യുപി സ്കൂൾ വിദ്യാർഥിനിയുടെ കമ്മൽ ഊരിവാങ്ങി കടന്നത്.

trivandrum-sajithakumari-spotted
കമ്മൽ ഊരിവാങ്ങിയെന്നു കരുതുന്ന സ്ത്രീയുടെ സിസിടിവി ദൃശ്യം.

പതിനൊന്നുമണിയോടെ സ്കൂളിലെത്തിയ സ്ത്രീ മൂന്നാം ക്ലാസുകാരിയായ വിദ്യാർഥിനിയോട് അമ്മ പറഞ്ഞയച്ചെന്നു പറഞ്ഞു കമ്മൽ ഊരിവാങ്ങി. കുട്ടി വീട്ടിലെത്തിയപ്പോൾ കമ്മൽ കാണാനില്ലെന്നു മനസ്സിലാക്കി രക്ഷിതാക്കൾ കാര്യം അന്വേഷിച്ചപ്പോഴാണ് തട്ടിപ്പു പുറത്തായത്. അമ്മ തൊട്ടുത്തുള്ള ധനകാര്യ സ്ഥാപനത്തിൽ നിൽക്കുന്നു.

പണയം വയ്ക്കാൻ കമ്മൽ ഊരി നൽകാൻ പറഞ്ഞുവെന്നു സ്ത്രീ കുട്ടിയോടു പറഞ്ഞതോടെ കമ്മൽ ഊരി നൽകി. സമാന സംഭവം അന്നു വീരണകാവ് സ്കൂൾ പരിസരത്ത് അരങ്ങേറി. കുട്ടി ബഹളം വച്ചതിനാൽ ഇവിടെ തട്ടിപ്പു നടന്നില്ല. പൂവച്ചൽ സ്കൂളിൽ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ വി.കെ.വിജയരാഘവന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണു പ്രതി പിടിയിലായത്. കാട്ടാക്കട കോടതിയിൽ ഹാജരാക്കി.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama