go

സനലിന്റെ ഭാര്യ വിജി ചോദിക്കുന്നു, സംരക്ഷിക്കുന്നവർ തന്നെ അന്വേഷിച്ചാൽ എന്തു ഫലം ?

trivandrum-shailaja
സനൽകുമാറിന്റെ കുടുംബാംഗങ്ങളെ മന്ത്രി കെ.കെ.ശൈലജ സന്ദർശിച്ചപ്പോൾ.
SHARE

നെയ്യാറ്റിൻകര∙ ഭർത്താവിനെ കൊലപ്പെടുത്തിയ ഡിവൈഎസ്പി: ബി.ഹരികുമാറിനെ സർവീസിൽനിന്നു പിരിച്ചുവി‌ട്ടാലേ അന്വേഷണത്തിലൂടെ നീതി ലഭിക്കൂവെന്നു സനലിന്റെ ഭാര്യ വിജി. പൊലീസ് ഓഫിസേഴ്സ് സംഘടനയും ഭരണകക്ഷിയും സംരക്ഷിക്കുന്ന ഡിവൈഎസ്പിക്കെതിരെ നടത്തുന്ന ഏത് അന്വേഷണവും പ്രഹസനമാകുമെന്നും ഭർത്താവിന്റെ മരണത്തിന്റെ ആഘാതത്തിൽ വിജി പറഞ്ഞു.

‘‘ഒരു വർഷം മുൻപ് അവന്റെ അച്ഛൻ സോമരാജ് മരിച്ചതിൽ പിന്നീടു വീട്ടുകാര്യങ്ങളെല്ലാം നോക്കി നടത്തിയിരുന്നതു സനലായിരുന്നു’’– അമ്മ രമണി പറഞ്ഞു. കടബാധ്യതകൾ ശേഷിക്കെയാണ് കുടുംബത്തിന്റെ അത്താണിയായിരുന്ന മകനെ കൊലപ്പെടുത്തിയതെന്നും രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും ഭാര്യയെയും അനാഥമാക്കിയതെന്നും അമ്മ പറഞ്ഞു. കുടുംബത്തെ സംരക്ഷിക്കാനുള്ള ചുമതലകൂടി സർക്കാരിനുണ്ട്.

  

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama