go

ജീവനൊടുക്കിയ പിതാവ്, പൊലീസ് ജീവനെടുത്ത മകൻ..

trivandrum-sanal-harikumar
ഡിവൈഎസ്പി ഹരികുമാർ, സോമരാജൻ, എസ്. സനൽ
SHARE

നെയ്യാറ്റിൻകര∙ ഗവ. പ്രസിൽനിന്നു വിരമിക്കുന്ന സമയത്താണു സനലിന്റെ പിതാവ് ഗവ. പ്രസ് ജീവനക്കാരൻ സോമരാജൻ ജീവനൊടുക്കിയത്. പശുവളർത്തൽകൂടി സോമരാജനുണ്ടായിരുന്നു. എട്ടു ലക്ഷത്തോളം രൂപ കടബാധ്യതയുള്ളപ്പോഴാണു വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. 12 വർഷത്തെ സർവീസേ ഉണ്ടായിരുന്നുള്ളൂ. വിരമിക്കുന്നതിനു തലേന്നാണു വിഷം കഴിച്ചത്. പക്ഷേ മരിച്ചതു സർവീസ് കാലാവധി തീർന്നു മൂന്നാം നാളും. മരണം റിട്ടയർമെന്റിനു ശേഷമായതിനാൽ ആനുകൂല്യമെന്നും ലഭിച്ചില്ല. ഇക്കാരണത്താൽ ആശ്രിതർക്കു ജോലി കിട്ടിയതുമില്ല.

യുവാവ് കാറിടിച്ചു മരിച്ച സംഭവം: ഡിവൈഎസ്പി ഹരികുമാറിനെ പുറത്താക്കിയേക്കും

തിരുവനന്തപുരം∙ റോഡിലെ തർക്കത്തിനിടെ പിടിച്ചുതള്ളിയ യുവാവ് കാറിടിച്ചു മരിച്ച സംഭവത്തിലെ പ്രതി നെയ്യാറ്റിൻകര മുൻ ഡിവൈഎസ്പി ബി. ഹരികുമാറിനെ സർവീസിൽ നിന്നു നീക്കിയേക്കും. വകുപ്പുതല നടപടി പൂർത്തിയായ ശേഷമാകും ഇത്. അതിനിടെ, റൂറൽ എസ്പി അശോക് കുമാ‌റിന്റെ ശുപാർശയിന്മേൽ കേസ് ക്രൈംബ്രാഞ്ചിനു കൈമാറാൻ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. അന്വേഷണ സംഘത്തെ ഇന്നു തീരുമാനിക്കും.

കൊലക്കേസ് ആണ് ഹരികുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. അതിനാൽ സർവീസിൽ തുടരുന്നത് അനുവദിക്കാനാകില്ലെന്ന് ഉന്നതോദ്യോഗസ്ഥർ പറഞ്ഞു. വകുപ്പുതല അന്വേഷണത്തിനു പൊലീസ് ആസ്ഥാനത്തെ ഐഐജി കെ.എസ്.വിമലിനെ സർക്കാർ ചുമതലപ്പെടുത്തി. ഡിവൈഎസ്പിക്കു കുറ്റാരോപണ മെമ്മോ നൽകി മറുപടി വാങ്ങണം. സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തണം. തുടർന്നുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാകും നടപടി. ഒളിവിൽ പോയ ഹരികുമാറിനെ ഇനിയും പിടികിട്ടിയിട്ടില്ല.

ഇയാൾ സംസ്ഥാനം വിട്ടതായാണു പൊലീസ് ഭാഷ്യം. സംഭവസ്ഥലത്തു നിന്നു രക്ഷപ്പെടാൻ സഹായിച്ച സ്വർണ വ്യാപാരി കെ.ബിനുവും ഒപ്പമുണ്ടെന്നാണു സൂചന. ഒളിവിലിരുന്നു മുൻകൂർ ജാമ്യത്തിനുള്ള ശ്രമത്തിലാണു ഹരികുമാർ എന്നാണു സൂചന. ഇയാളുടെ പാസ്പോർട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാനാണു തീരുമാനം. അതിനിടെ, ഹരികുമാറിനെ നെയ്യാറ്റിൻകര ഡിവൈഎസ്പി സ്ഥാനത്തു നിന്നു നീക്കണമെന്ന് ഇന്റലിജൻസ് മൂന്നു പ്രാവശ്യം റിപ്പോർട്ട് നൽകിയിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടു പ്രാവശ്യം ഇന്റലിൻജൻസ് സ്വന്തം നിലയ്ക്കും ഒരു തവണ ഡിജിപിയുടെ നിർദേശപ്രകാരവുമാണു റിപ്പോർട്ട് നൽകിയത്.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama