go

വിദ്യാർഥിനിയെ കാറിലേക്ക് പിടിച്ചുകയറ്റാൻ ശ്രമം; സിനിമാ നർത്തകർ അറസ്റ്റിൽ

Trivandrum News
SHARE

കൊല്ലങ്കോട് (പാലക്കാട്) ∙ പല്ലശ്ശന നിറാക്കോടിനു സമീപം റോഡിലൂടെ നടന്നു പോകുന്ന ഹൈസ്കൂൾ വിദ്യാർഥിനിയെ കാറിലേക്കു പിടിച്ചു കയറ്റാൻ ശ്രമിച്ച സംഭവത്തിൽ നാലു തിരുവനന്തപുരം സ്വദേശികൾ അറസ്റ്റിൽ. വള്ളക്കടവിൽ സബിൻ (22), നെടുമങ്ങാട്ടെ ജിഷ്ണു (25), വട്ടിയൂർക്കാവിലെ ശരൺ (21), കരകുളം സ്വദേശി ഷൈൻ (36) എന്നിവരെ തമിഴ്നാട്ടിൽ പഴനിയിൽനിന്നാണു കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. 4 പേരും സിനിമകളിൽ നർത്തകരാണ്.

ചൊവ്വാഴ്ച രാവിലെയാണു സംഭവം. വിദ്യാർഥിനി കൊല്ലങ്കോട്ടെ ട്യൂഷൻ ക്ലാസിലേക്കു ബസ് കയറാൻ വിട്ടിൽ നിന്നു നടക്കുകയായിരുന്നു. ഇൗ സമയം പുറകിൽ‌ നിന്നുവന്ന ചുവന്ന കാറിലുണ്ടായിരുന്നവരിൽ ഒരാൾ വണ്ടിയിൽ കയറുന്നോ എന്നു ചോദിച്ചു ബാഗിൽ പിടിച്ചു കാറിലേക്കു കയറ്റാൻ ശ്രമിച്ചു. വിദ്യാർഥിനി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു.  

അധ്യാപകരും വിദ്യാർഥിനിയും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കൊല്ലങ്കോട് ടൗണിലും മറ്റുമായി പൊലീസ് അന്വേഷണം നടത്തി. നിരീക്ഷണ ക്യാമറകളിലെയും മംഗലം–ഗോവിന്ദാപുരം റോഡിൽ കോവിലകം മൊക്ക് മുതലുള്ള മറ്റു ക്യാമറകളിലെയും ദൃശ്യങ്ങൾ സിഐ കെ.പി.ബെന്നി, എസ്ഐ കെ.വി.സുധീഷ്കുമാർ എന്നിവർ പരിശോധിച്ചതിൽ നിന്നു കാർ തിരിച്ചറിയുകയും റജിസ്ട്രേഷൻ രേഖകൾ പ്രകാരം കാർ ഉടമയുടെ വിവരങ്ങൾ ലഭിക്കുകയും ചെയ്തു.

പഴനിയിലെ ലോഡ്ജിൽ ഇവർ ഉള്ളതായ സൂചനയുടെ അടിസ്ഥാനത്തിൽ പൊലീസ് അവിടെയെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിദ്യാർഥിനി ഇവരെ തിരിച്ചറിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തി. എന്നാൽ പെൺകുട്ടിയെ കാറിലേക്കു പിടിച്ചു കയറ്റാൻ ശ്രമിച്ചില്ലെന്നും കുട്ടി ഇവരെ കണ്ടു ഭയന്നോടിയെന്നുമാണ് അറസ്റ്റിലായവർ പൊലീസിനോടു പറയുന്നത്.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama