go

കോവളം ഹവ്വാ ബീച്ച് തീരത്ത് വന്നടിഞ്ഞത് വിചിത്ര മൽസ്യം ‘സർഗാസം ഫിഷ്’

tvm-new-fish
കോവളം തീരത്തു വന്നടിഞ്ഞ വിചിത്ര മൽസ്യം
SHARE

കോവളം∙ ഹവ്വാ ബീച്ച് തീരത്ത് വിചിത്ര മൽസ്യം വന്നടിഞ്ഞു. വിശറി ചിറകുകളും കാലു പോലുള്ള അവയങ്ങളുമുള്ള മഞ്ഞയും കറുപ്പും കലർന്ന മൽസ്യം നാട്ടുകാർക്കും വിദേശികൾക്കും കൗതുകമായി. സർഗാസം എന്നറിയുന്ന കടൽപായലിനൊപ്പം കഴിയുന്ന ഈ മൽസ്യത്തിനു അതേ നിറമാണ്.  

സർഗാസം ഫിഷ് എന്നാണ് ഈ മീനും അറിയപ്പെടുന്നത്. കാഴ്ചക്ക് പായലിനെയും ഈ മൽസ്യത്തെയും വേർതിരിച്ചു കാണാനാകില്ല. പായൽശേഖരത്തിനിടയിലെ ചെറുജീവികളാണ് ആഹാരം. ഇരപിടിക്കാനാണത്രെ ഈ ഒളിപ്പോർ രൂപം. ഏക ദേശം 15 സെന്റിമീറ്റർ വലുപ്പമുണ്ട്. മൽസ്യത്തെ കടലിലേക്കു തന്നെ ലൈഫ് ഗാർഡുകൾ തിരികെ വിട്ടു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama