go

രാത്രിയിൽ അണികളെ പിടിച്ചുനിർത്താൻ പാട്ടും സിനിമയും; കൺതുറന്നു കാത്തിരുന്നു പൊലീസും

trivandrum-strike-programme
സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിൽ നടന്ന കലാപരിപാടികളിൽ നിന്ന്.
SHARE

തിരുവനന്തപുരം ∙ രണ്ടു ദിവസങ്ങളിലായി നടത്തിയ പണിമുടക്കിൽ പങ്കാളികളായി സെക്രട്ടേറിയറ്റിനു മുന്നിൽ തമ്പടിച്ച അണികളെ പിടിച്ചു നിർത്താനായി കലാപരിപാടികൾ നടത്തി യൂണിയനുകൾ.  പ്രധാന റോഡിലാണ് രാത്രിയിൽ കലാപരിപാടികളും സിനിമാ പ്രദർശനവും നടത്തിയത്. ശബരിമല വിഷയത്തിൽ സമരം നടത്തുന്ന ബിജെപി രാത്രിയിൽ ഭജനയും അയ്യപ്പസ്തുതിയും  സെക്രട്ടേറിയറ്റിനു മുന്നിൽ നടത്താറുണ്ട്.

ഇതിനു പുറമെയാണു ചൊവ്വാഴ്ച രാത്രിയിൽ സംയുക്ത ട്രേഡ് യൂണിയൻ വക വേദിയിൽ സിനിമയും പാട്ടുകളും അരങ്ങേറിയത്. വാഹനയാത്രക്കാരുടെ ശല്യം ഒഴിവാക്കാനായി കലാപരിപാടികൾ നടക്കുന്ന ഭാഗത്തെ കയർകെട്ടി തിരിച്ചിരുന്നു. പാട്ടും മേളവുമൊക്കെയായി സമരക്കാർ രംഗം കൊഴുപ്പിച്ചു. ബിജെപിയും യൂണിയൻ അണികളും തമ്മിൽ പ്രശ്നങ്ങൾ ഒഴിവാക്കാനായി പൊലീസ് ഇരുകൂട്ടർക്കും നടുവിൽ കൺതുറന്നു കാത്തിരുന്നു. ‌ചാർളിചാപ്ലിന്റെ  സിനിമകളും പാർട്ടിക്കാർക്ക് ഉത്തേജനം നൽകുന്ന സിനിമകളുമാണു പ്രധാനമായും കാണിച്ചത്.പ്രവർത്തകർക്കു പാട്ടു പാടാനും കലാപരിപാടികൾ അവതരിപ്പിക്കാനും അവസരം നൽകി. 

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama